Posts

Showing posts from July, 2013

ഹൃദയപുഷ്പങ്ങൾ...!!!

Image
അക്ഷര മുത്തുകള്‍ കോര്‍ത്തഗ്നി  ജ്വലിക്കുമെത്രയോ കാവ്യധാരയാല്‍ മനംനിറയ്ക്കുമെന്നച്ചന്‍റെ   ഓര്‍മ്മയാം കാവ്യപുസ്തകത്തി- ലേക്ക് കണ്ണീര്‍ പൂക്കളര്‍പ്പിച്ചുകൊണ്ട് എന്റെ കോടി പ്രണാമം.....!!!   ഹൃദയപുഷ്പങ്ങൾ...!!! അരിയിലാദ്യമാ- യക്ഷരം തൊട്ടെന്റെ നെറുകയിൽ ച്ചുംബിച്ചതച്ഛനല്ലേ. അറിവുമമൃതവും ചുരന്നെന്റെ ജീവനിൽ അണയാത്ത ദീപമായച്ഛനില്ലേ..... ഒരു വരി നുള്ളിക്കുറിമ്പോളുള്ളിലും ഒഴിയതൊഴുകെമെന്നെച്ഛനല്ലേ. ഒരു ശ്വാസസ്പർശമായ് അറിയുന്നു ഞാനെന്നും ഈ ജന്മഭാഗ്യമായെന്നച്ഛനെ. പകരട്ടെഞാനിറ്റു കണ്ണീരിനാലെന്റെ സ്മൃതിയിൽ ജ്വലിക്കുമാ, സൂര്യതേജസ്സിനെ. നമിക്കുന്നു ഞാനീ പിടക്കുന്ന പ്രാണനാൽ നമസ്കരിക്കുന്നെൻ ഹൃദയപുഷ്പങ്ങളാൽ. അനൂജ അനിൽകുമാർ [25-07-13]

ഉപാസന.....!!

ഉപാസന.....!! നീലയാമിനികൾ തൻ നിശബ്ദയാമങ്ങളിൽ ശ്രീലപുഷ്പങ്ങൾ മൂകം ഞെട്ടറ്റുപതിക്കവേ നീല വാനത്തിൻ ചുണ്ടിൽ താരകൾ പൂക്കുന്നേരം, നീലസാഗര ഹൃത്തിൻ വീചികളുടയുമ്പോൾ, നിൻ ദിവ്യസംഗീതത്തിൻ നാദവീചികൾവന്നെൻ വേദനതൂവും കരൾതുമ്പത്തു ചുംബിക്കവേ... ദേവ! നിൻ തിരുമുഖദർശനം കൊതിച്ചെന്റെ പാവമാം മനം നൊന്തുവിങ്ങിമാഴ്കുന്നൂ മൂകം. ... നിന്റെ സംഗീതത്തിനായ് നെഞ്ഞിടിപ്പുകൾ മുട്ടി- യുടയും നിമിഷങ്ങളെണ്ണി ഞാനുഴറവേ ദേവ: നീ മൂകം നിന്നു പുഞ്ചിരിതൂകിത്തൂകി ക്കേഴുമെന്നാത്മാവിന്റെ ചെഞ്ചുണ്ടിലാലിയുന്നു. ധന്യമാണിപ്പാവത്തിൻ ജീവിതമൊരു കുഞ്ഞു- പ്പൂവിന്റെയുള്ളം പോലെ, നിന്നിൽ ഞാനലിയട്ടെ. അനൂജ അനിൽകുമാർ [25-07-13]

നീ......!!! [29-06-13]

  നീ ജീവിതമാകുന്നു     പ്രാണനും പ്രണയവും നീ തന്നെ    സ്വരവും സ്വരഭേദങ്ങളും നീ മാത്രമാകുന്നു, എങ്കിലും ....    വെറുപ്പും വ്യഥയും എനിക്കു നീതന്നെ  മണവും മാംസവും മജ്ജയും വിഷവും വിഷാദവും എല്ലാം എനിക്കെന്നും നീ മാത്രമെങ്കില്‍   ഞാൻ ‍മരണവും ആകുന്നു..........