Posts

Showing posts from 2013

നിശബ്ദ മൊഴികൾ.....!! [22-12-2013]

നിശബ്ദ മൊഴികൾ.....!! പറയാൻ തുടങ്ങിയ മൊഴികാളൊക്കേയും പടിപ്പുര വാതിൽ തങ്ങി നിൽക്കുന്നു. പറയാനുള്ളതെല്ലാം ആത്മാവിൻ പരിഭവങ്ങളായി പൊഴിയുന്നു എങ്കിലും പറയുമ്പോളതു കിനാവിൻ രോദനങ്ങൾ ആവാഹിക്കും കടലാസിനു അക്ഷര കൂട്ടങ്ങളാം ഭാരം മാത്രം. ... എങ്കിലും കാലങ്ങൾ കഴിഞ്ഞിടുമ്പോൾ ആരെങ്കിലും വായിച്ചു പറഞ്ഞിടട്ടെ എൻ മനസ്സിൻ നിശബ്ദ മൊഴികൾ. അനൂജ അനിൽകുമാർ 22-12-2013

കൊതിക്കുന്ന വാക്കുകൾ ......!! [17-12-2013]

കൊതിക്കുന്ന വാക്കുകൾ ......!!   എങ്ങനെ ഞാൻ പറയേണ്ടു.... പറയാൻ കൊതിക്കുന്ന  വാക്കുകളിലും ഒരു ഭ്രമാത്മകത...   പറഞ്ഞു കഴിഞ്ഞാൽ അതു  പെയ്തൊഴിഞ്ഞ വാനംപോലെയും.  എങ്കിലും ആശ്വസിക്കും മനസ്സിൻ  കോണുകളിൽ ഓർമ്മകൾ,  ഇരുണ്ടു കൂടും കാർമേഘങ്ങളായി  ഇനിയും പെയ്തൊഴിയാതെ... എന്നിലെ വിരൽ തുംബുകൾക്ക്  തളർച്ച ബാധിച്ചിരിക്കുന്നു.. എഴുതാൻ കൊതിക്കുന്ന പേന  പോലും പറഞ്ഞിടുന്നു  എഴുതാൻ ബാക്കി വച്ച കടലാസുകളോടു  എന്ത് പറ്റി നിൻ വാക്ക് ശരങ്ങൾക്കെന്നു....... എഴുതി  എഴുതി നിൻ വിരലുകൾ കഴയ്ക്കട്ടെ നിൻ  കണ്ണുകൾ നിറയട്ടെ. അനൂജ അനിൽകുമാർ  17-12-2013 

കുപ്പിവളകൾ.....!! [17-12-2013]

കുപ്പിവളകൾ.......!!   കൈയ്യിലെ കുപ്പിവളകൾ തൻ കിലുക്കം അവളുടെ മൊഴികളുടെ കള കള നാദം അവനിൽ ഇവ രണ്ടും ഒരു സാന്ത്വനം.....!! വളകൾ വീണുടഞ്ഞു തുണ്ടുകളായി കിടക്കുന്നു ഒപ്പം അവളുടെ മൊഴികളുടെ തളർച്ചയും.... അവൾക്കു സാന്ത്വനമായി കുറേ വള തുണ്ടുകളും ... അവളുടെ തന്നെ തളർന്ന മൊഴിയും............!!!! 17-12-2013  

ഒരു അണുപോലെ......! [05-12-2013]

ഒരു അണുപോലെ......! ഒരിയ്ക്കൽ എല്ലാം നശിക്കും! എന്റെ കൈകൾ, കണ്ണുകൾ, ഹൃദയം എല്ലാം എല്ലാം അഗ്നിയിൽ ഉരുകി ഇല്ലാതെയാവും. മഴവെള്ളത്തിൽ ലയിച്ചു ഭൂമിയുടെ ഞരമ്പുകളിലൂടെ ഒഴുകും. അപ്പോഴും.....നീ... അതിൽ ഒരു അണുപോലെ....ഉണ്ടാവും.... നീ മാത്രം....!!

കുറിയ്ക്കാത്ത വരികൾ.....!! [07-12-2013]

കുറിയ്ക്കാത്ത വരികൾ.......!!   കുറിയ്ക്കാൻ തൂലിക എടുക്കുമ്പോഴും കുറിയ്ക്കാത്ത വരികൾക്കായി വിരൽതുമ്പു വിറയ്ക്കുമ്പോഴും വിതുമ്പുന്ന മനസ്സോടെ ദൂരെ നോക്കിയിരുന്നു മിഴിനീരു തുളുമ്പുന്നു.....!! കേട്ടിടാം ഞാൻ നിൻ വിറയാർന്ന അധരങ്ങൾ തൻ മന്ത്രണം ആവോളം ചൊല്ലും മൊഴികളൊക്കെയും ... കേൾക്കുവാൻ കൊതിച്ചിടുന്നെൻ മനം.... അനൂജ അനിൽകുമാർ 07-12-2013

എന്താണ് പ്രണയം?

Image
എന്താണ് പ്രണയം?                    എനിയ്ക്കും ഉണ്ട് പ്രണയം. ആരോട് ? എന്തിനോടു ? എങ്ങനെ ? ഏതു തരത്തിൽ ? എന്റെ പ്രണയം എനിയ്ക്ക് മാത്രം അറിയാം. ഞാൻ പ്രണയിക്കുന്ന ആളിനും അറിയില്ല. അല്ലാ......! ഏതാ ആള് ? ആവോ? അതും അറിയില്ല, അതിനു രൂപമില്ല, നിറമില്ല, മണമില്ല, ശബ്ദമില്ല, രുചിയുമില്ല, ഒന്നും ഇല്ല. പക്ഷേ  അറിയുന്നു. ഒന്നൊഴികെ രൂപത്തെ ഒഴിച്ച്, ഞാൻ സംസാരിക്കാറുണ്ട്‌, കരയാറുണ്ട്, ചിരിയ്ക്കാറുണ്ട്  നിലവിളിയ്ക്കാറുണ്ട്, കോപിയ്ക്കാറുണ്ട, പാടാറുണ്ട്, നൃത്തം ചെയ്യാറും ഉണ്ട് അതിനോട്. പക്ഷെ തൊട്ടുനോക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും നിശ്വാസത്തിന്റെ സ്പർശം അനുഭവിച്ചു. അത് മാത്രം...! അങ്ങനെ അതിലൂടെ നേരത്തേ പറഞ്ഞ അനുഭവങ്ങളും.  ഇവയെല്ലാം നിശബ്ദമായി മാത്രം. മൌനമായി......... ഞാൻ പോലും അറിയാതെ........!!! വല്ലാത്ത അനുഭൂതിയാണ്. ഇതിനെ ഞാൻ പ്രണയമായി നിർവചിക്കുന്നു. അദ്രിശ്യമായ ഈ അനുഭവത്തെ പ്രണയം എന്നു ഞാൻ അറിയുന്നു. അങ്ങനെ ഞാൻ എന്നെ സ്വയം പ്രണയിച്ചു പോകുന്നു. എന്നിലൂടെ ഈ ലോകത്തെ ...

ചാരം....!!!

ചാരം....!!! ഇന്ന് നാം ജീവിക്കുന്നത് ഒരുതരം ജഡാവസ്ഥയിലാണ്. എല്ലാം ഉണ്ട് എല്ലാം..പക്ഷെ; എന്താണ് ഉള്ളത്? ഹാ അതുമാത്രം അറിയില്ല, ആര്‍ക്കും. എന്തിനോ വേണ്ടി ഓടി നടക്കുന്നു. ലോകമെങ്ങും ..ഈ ഞാനും എല്ലാപേരും. പക്ഷെ നേടുന്നതോ ഒരു കൈചാരം. അതാണെല്ലാം.....അതുമാത്രം. ഒന്നിതാ പറയട്ടെ ഈ ചാരം ഇപ്പോള്‍ നാം ഉണ്ടാക്കുകയാണ് മനുഷ്യന്‍ സ്വയം.. അതു വളര്‍ന്നു..വളര്‍ന്നു.. നിറഞ്ഞു തുളുമ്പി ....എന്നിട്ടും കൊതി തീരുന്നില്ല എനിയ്ക്കും എന്‍റെ സഹചാരികള്‍ക്കും. വീണ്ടും ആര്‍ത്തിയോടെ ഉഴലുന്നു പുതിയൊരു ചാരത്തിനായി. വളര്‍ന്നു വികസിച്ചു എന്ന് സ്വയം അഹങ്കരിക്കുന്നു..വൃഥാ ....വീഴുന്നുതോ വലിയൊരു ചാരത്തിലേക്ക്. ഇതാ കണ്ടില്ലേ എന്താണിവിടെ എഴുതി വയ്ക്കുന്നത്. അതുപോലും അറിയാതെ എഴുതുകയാണ് . അല്ല അങ്ങനെയല്ല എന്തോ ഒന്ന് ഉറച്ചുതന്നെയാണ് എഴുതുന്നത്‌...എഴുതി തുടങ്ങിയിരിക്കുന്നു. എന്തിനെന്നല്ലേ ഉള്ളുരുകി ഉള്ളുരുകി തീരാറായി . ആ അവസാനം എഴുതി തീര്‍ക്കുന്നു. അതിനായി ഒരു ശ്രമം.. എന്തിനാണ് എഴുതുന്നത്‌ അതും അറിയില്ല. എങ്കിലും എഴുതുന്നു.. ഒരുപാടു വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന അതിമോഹം. ദേ കണ്ടോ..??? ചാരത്തിനായുള്ള മോഹം...ഈ എഴുതുന്നത്‌ ഒരുതരം സ്വ...

ഹൃദയപുഷ്പങ്ങൾ...!!!

Image
അക്ഷര മുത്തുകള്‍ കോര്‍ത്തഗ്നി  ജ്വലിക്കുമെത്രയോ കാവ്യധാരയാല്‍ മനംനിറയ്ക്കുമെന്നച്ചന്‍റെ   ഓര്‍മ്മയാം കാവ്യപുസ്തകത്തി- ലേക്ക് കണ്ണീര്‍ പൂക്കളര്‍പ്പിച്ചുകൊണ്ട് എന്റെ കോടി പ്രണാമം.....!!!   ഹൃദയപുഷ്പങ്ങൾ...!!! അരിയിലാദ്യമാ- യക്ഷരം തൊട്ടെന്റെ നെറുകയിൽ ച്ചുംബിച്ചതച്ഛനല്ലേ. അറിവുമമൃതവും ചുരന്നെന്റെ ജീവനിൽ അണയാത്ത ദീപമായച്ഛനില്ലേ..... ഒരു വരി നുള്ളിക്കുറിമ്പോളുള്ളിലും ഒഴിയതൊഴുകെമെന്നെച്ഛനല്ലേ. ഒരു ശ്വാസസ്പർശമായ് അറിയുന്നു ഞാനെന്നും ഈ ജന്മഭാഗ്യമായെന്നച്ഛനെ. പകരട്ടെഞാനിറ്റു കണ്ണീരിനാലെന്റെ സ്മൃതിയിൽ ജ്വലിക്കുമാ, സൂര്യതേജസ്സിനെ. നമിക്കുന്നു ഞാനീ പിടക്കുന്ന പ്രാണനാൽ നമസ്കരിക്കുന്നെൻ ഹൃദയപുഷ്പങ്ങളാൽ. അനൂജ അനിൽകുമാർ [25-07-13]

ഉപാസന.....!!

ഉപാസന.....!! നീലയാമിനികൾ തൻ നിശബ്ദയാമങ്ങളിൽ ശ്രീലപുഷ്പങ്ങൾ മൂകം ഞെട്ടറ്റുപതിക്കവേ നീല വാനത്തിൻ ചുണ്ടിൽ താരകൾ പൂക്കുന്നേരം, നീലസാഗര ഹൃത്തിൻ വീചികളുടയുമ്പോൾ, നിൻ ദിവ്യസംഗീതത്തിൻ നാദവീചികൾവന്നെൻ വേദനതൂവും കരൾതുമ്പത്തു ചുംബിക്കവേ... ദേവ! നിൻ തിരുമുഖദർശനം കൊതിച്ചെന്റെ പാവമാം മനം നൊന്തുവിങ്ങിമാഴ്കുന്നൂ മൂകം. ... നിന്റെ സംഗീതത്തിനായ് നെഞ്ഞിടിപ്പുകൾ മുട്ടി- യുടയും നിമിഷങ്ങളെണ്ണി ഞാനുഴറവേ ദേവ: നീ മൂകം നിന്നു പുഞ്ചിരിതൂകിത്തൂകി ക്കേഴുമെന്നാത്മാവിന്റെ ചെഞ്ചുണ്ടിലാലിയുന്നു. ധന്യമാണിപ്പാവത്തിൻ ജീവിതമൊരു കുഞ്ഞു- പ്പൂവിന്റെയുള്ളം പോലെ, നിന്നിൽ ഞാനലിയട്ടെ. അനൂജ അനിൽകുമാർ [25-07-13]

നീ......!!! [29-06-13]

  നീ ജീവിതമാകുന്നു     പ്രാണനും പ്രണയവും നീ തന്നെ    സ്വരവും സ്വരഭേദങ്ങളും നീ മാത്രമാകുന്നു, എങ്കിലും ....    വെറുപ്പും വ്യഥയും എനിക്കു നീതന്നെ  മണവും മാംസവും മജ്ജയും വിഷവും വിഷാദവും എല്ലാം എനിക്കെന്നും നീ മാത്രമെങ്കില്‍   ഞാൻ ‍മരണവും ആകുന്നു.......... 

LOVE YOURSELF...!!! [24-05-2013]

  LOVE YOURSELF...!!!      "You must love yourself first before you can love another. By Accepting yourself and fully being what you are, your simple presence can bring happiness to others." But before you can really love life and others, you have to start at the centre of your world. Yourself. It sounds so simple, learning to love yourself, but its really one of the most difficult challenges of ... life. Learning to love yourself is being at peace with your flaws and gifts. It's forgiving your mistakes and cherishing your triumphs. It's taking care of yourself for the short and long term. Loving yourself is the most dramatic way to bring into your life forever. When you love Yourself, there's always someone who will love you unconditionally. YOU

നുറുങ്ങുകൾ.....!!!

1. അതിരുകളില്ലാതെ അനന്തമായ വിശാലമായ എന്നാൽ ഒരു     കരുതൽ  പോലെ കാത്തു കൊള്ളുന്ന ആകാശം പോലെയാണ്      അച്ഛൻ.      അഗാധമായ ആഴകടൽ എത്ര ആഴത്തിൽ പോയി തപ്പി       എടുക്കേണ്ടുന്ന സ്നേഹം അമ്മ. അനിർവചനീയം ഇവ രണ്ടും.   2. എഴുതുവാൻ തുടങ്ങിയതിനു ശേഷവും അറിയുന്നു എന്നിലെന്തോ     അറിയുവാൻ എന്നിട്ടും എവിടെയോ ഒരു ശൂന്യത അറിയില്ല     എന്താണെന്ന് ഒന്നറിയാം എവിടെയോ ഒന്നുണ്ട് സ്നേഹം....!!!   3. നിശബ്ദം എവിടെയും നിശബ്ദം      ശബ്ദം മുഴുങ്ങി കേൾക്കുന്നുള്ളിൽ      അപാരമായി      നിശബ്ദ ശബ്ദമായി.   4. കാണുന്ന കണ്ണുകൾക്ക് കാണാത്ത      കാഴ്ചകൾക്കു കാണുവാൻ കണ്ണുകൾ പോര      വേണം മനം നിറയെ കണ്ണുകൾ      കാണുവാൻ കുറെ സ്വപ്‌നങ്ങൾ.   5. നനുത്ത ചിരിയിൽ നിറഞ്ഞ സംഗീതം മഴയുടെ സംഗീതം...!!!   6. കാർമേഘങ്...

മഴ............!!! (17-12-12)

മഴ............!!! (17-12-12) വേവും മണ്ണിന്റെ തീക്കനല്-‍ ക്കെടുത്താന് താണ്ഡവ നൃത്തം നടത്തിമഴ ഹുങ്കാരത്തോടെ മണ്ണിലേക്കു ഇറങ്ങി...... എന്നിട്ടോ ........... തൂത്തെരിഞ്ഞത് വിഷവിത്തുക്കളെയാണോ ??

വേദന.....!!! [25-04-2013]

വേദന വേദന മാത്രമായി പെയ്യുവാനെന്തിനു വാര്മുകിലെ നീ അരുകിലെത്തി ; വേഴാമ്പലാം എൻറെ അരുകിലെത്തി .......... തോരാതെ പെയ്യുന്ന കണ്ണുനീരെന്നിലെ തീരാത്ത ദുഃഖമായ്  തീര്ന്നിടുന്നു...... വിറയ്ക്കുന്ന നിൻറെ വാക്കുകൾ വീണെന്റെ ഹൃദയം.. തകരുന്നു നീയറിഞ്ഞോ .... അരുകിലായ് അല്ലെങ്കിലു- മെങ്കിലും ഞാനില്ലേ ...... അണയാതെ കത്തുന്ന നാളമായ് നിന്നുള്ളിൽ ശാന്തമായ് ഒഴുകുന്ന പുഴപോലെയായ് വന്നു ശാരദേ നീ എന്നിൽ അലിഞ്ഞു ചേരു..... എന്റെ മാറിലെ ശ്രുതിയിൽ ലയിച്ചു ചേരു .

സൂര്യതേജസ്..... [30-04-2013]

സൂര്യതേജസ്  ഈ വറുതിയിൽ എന്റെ നെറുകയിൽ പെയ്ത മഴതുള്ളിയാണ് നീ...... നീ പകര്ന്ന കുളിരിൽ എന്റെ ജീവശ്വാസം വിശദീകരിക്കുന്നു........ നിന്നില നിന്ന് നുകർന്ന രുചിയിൽ എന്റെ രസമുകുളങ്ങൾ നാവു നീട്ടുന്നു... പ്രിയേ അക്ഷരകൂട്ടുകളിൽ നീ എത്ര ഭാഗ്യവതിയാണ്. നീ എന്റെ സ്വപ്നത്തെ അടുക്കി വയ്ക്കുക എന്നിൽ നിന്ന് പകര്ന്ന ചുംബനങ്ങളിൽ നീ എത്ര പൂത്തിരിക്കുന്നു....... എത്ര എത്ര തളര്ത്തിരിക്കുന്നു. പ്രണയം നമ്മളിൽ ഉരുക്കുപോലെ വിളക്കി ചേർത്തിരിക്കുന്നു. ഉണരുക നീ ഈ സൂര്യതേജസ് നുകര്ന്നുകൊണ്ട് എന്നിലേക്ക്‌ .......!!! 

മഴ നനഞ്ഞ നിമിഷങ്ങൾ ....[05-12-2012]

Image
മഴ അതു പതിയുന്നത് വരണ്ടുണങ്ങിയ മണ്ണിലല്ല. ഓരോ തുള്ളികള്‍ക്കും പറയാനുണ്ടാകും  ഓരോ നൊമ്പരത്തിന്റെ  കഥകളും, ആഹ്ലാദത്തിന്റെ  ഓര്‍മ്മകളും, സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളും. ഓര്‍മ്മയിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളെല്ലാം മഴയിലുണ്ടായിരുന്നു. മഴയുടെ പശ്ചാത്തല സംഗീതമുണ്ടായിരുന്നു. ശുഭപര്യവസ്യായായി അതു അവസാനിക്കുമ്പോള്‍ അവസാനത്തെ തുള്ളിയും താഴെ പതിക്കുന്നതും നോക്കി നിന്നപ്പോള്‍ എന്തോ ഞാന്‍ മനസ്സില്‍ പറഞ്ഞു....... അറിയില്ലാ.........എന്തോ......എന്തോ......എന്തോ..............       എല്ലാം മറക്കണം എന്ന് മനസ്സില്‍ കരുതുമ്പോഴും മറക്കാനാകാതെ മിന്നി നില്‍ക്കും. മഴവില്ലിന്‍ വര്‍ണ്ണങ്ങളില്‍ തെളിഞ്ഞു നില്‍ക്കും. മഴത്തുള്ളിയുടെ സ്വരങ്ങളായി പ്രതിധ്വനിക്കും. കാര്‍മേഘങ്ങള്‍ മറച്ചുവെച്ചും മാനം തെളിയുമ്പോള്‍ തെളിഞ്ഞു വരും. ചിലപ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടും, മറ്റു ചിലപ്പോള്‍ കരിമുകിലാല്‍ അലങ്കോലപ്പെട്ടും. പക്ഷെ അവയെല്ലാം ബാഹ്യരൂപങ്ങള്‍ മാത്രം. യഥാര്‍ഥമായ ചിന്തകളേയും രൂപങ്ങളേയും അലങ്കരിക്കണോ? അലങ്കോലമാക്കണോ? ആകില്ലോരിക്കലും...............!!   ...

NOTHINGNESS (15-03-2013)

NOTHINGNESS (15-03-2013) In this world there is everything Yet, as human beings we are forced to become nothingness. Though, it is the nothingness of something. Yet, man is destroying everything into nothingness. And mind of human beings is creating it all as everything. Humanity's whole nothingness still needs to learn acceptance! Yet, there is no acceptance but through adjusting to sacrifice. Also making humanity very bad and cruel in such a way of life. For sacred life will require the whole acceptance of mind. And it is through this acceptance, we will become ultimate bliss of Poornam! "Poornamatha Poornamidham Poornath Poornamudachyathe Poornasya Poornamadaya Poornameva avasishyathe......!!!

MIND (15-03-2013)

MIND (15-03-2013) Mind is an important element of a person that can enable them to be more aware of their surrounding world It is through mind's personal and collective experiences that we think and begin to feel, with in all faculties of our consciousness. Mind Speaks as our every thought begins to rain. This can also bring about deeper realization that we shall not need to ever stay distressed, annoyed, or worried by such a mind either; because our mind shall only tell us "I don't mind the rain."!!!

വിഷമലർ.....!!! [10-03-2013]

വിഷമലർ  ഒരുമലർ വിരിഞ്ഞനേരം ഓർത്തില്ലതു  വിഷമലർ ആണെന്ന് ഓർക്കാപ്പുറത്ത് ഓടിയെത്തിയ വിഷമലർ സ്വയം ശപിച്ചിരിക്കുന്നു ... ഏതോ കോണിൽ നിസ്സീമമായി . ഓർത്തോർത്തു ആര്ത്തയായി കരയുന്നു. കരയണം ഇനിയുമിനിയും....!!! ഓര്ക്കേണ്ടത് ഒര്ക്കേണ്ട സമയത്ത് ഓർക്കാത്തതിനാൽ ഓര്ക്കാതെ കരയുന്നു. ഒന്നിനുമല്ലാതെ സ്വയം ശപിച്ചു കരയുന്നു ആ വിഷമലർ. ഒന്നുണ്ട് ആ വിഷമലർ ആരെന്നു അറിയുന്നീല്ല; പറയുന്നീല്ല... പക്ഷെ ഒന്നറിയാം ആ മലര് സ്വയം അറിഞ്ഞു നീറി ... നീറി അവശയായി കരിഞ്ഞ മലരായി.... ജീവൻ തുടിച്ചു നിൽക്കുന്നു.. ജീര്ണിച്ച ശവകൊശങ്ങൾ നേരിയ ജീവച്ഛവം ....!!!

അമ്മ.........!!!![07-03-2013]

അമ്മ = ഉമ്മ, നന്മ, മേന്മ, ഉണ്മ, സ്നേഹം .........                            അമ്മ അമ്മതന്‍ മാറിടത്തിന് അമൃത് നുണഞ്ഞും; അമ്മതന്‍ ഉമ്മയുടെ തീവ്രതയറിഞ്ഞും ; അമ്മതന്‍ ശ്വാസത്തിന്‍ സംഗീതം അറിഞ്ഞും ; അമ്മതന്‍ നിശ്വാസത്തിന്‍ തേങ്ങള്‍ അറിഞ്ഞും; അമ്മതന്‍ തലോടലിന്‍ സ്നിഗ്ദ്ധത അറിഞ്ഞും;  അമ്മതന്‍ വാക്കിന്‍ മാധുര്യം അറിഞ്ഞും; അമ്മതന്‍ നോക്കിന്‍ ആര്‍ദ്രത അറിഞ്ഞും; അമ്മതന്‍ ശകാരത്തിന്‍ നോവറിഞ്ഞും; അമ്മതന്‍ ആക്രോശത്തിന്‍ ആഴമറിഞ്ഞും; അമ്മതന്‍ സ്നേഹത്തിന്‍ പൂര്‍ണതയറിഞ്ഞും.....!!!

പ്രണയം [24-04-2013]

പ്രണയം ആദ്യമായി കണ്ടപ്പോൾ ഒരു ചിരിവാരിപുണർന്ന അതെ  നാണം അടുത്തപ്പോഴോ ഒരു പുലരിയുടെ മുഴുവൻ കുളിരുമായി ഈ പൊള്ളുന്ന നെഞ്ചിലേക്ക് അക്ഷരങ്ങൾ വിളക്കി ചേർത്ത പ്രണയം.... മണ്ണിലും വിണ്ണിലും, അഗ്നിയിലും, ആഴിയിലും ഞാൻ തിരഞ്ഞു നടന്ന പ്രണയം ഒരിക്കലും അവസാനിക്കാത്ത പ്രണയം അക്ഷരങ്ങൾ വിളക്കി ചേർത്ത പ്രണയം

ഓര്‍മ്മ [05-03-2013]

ഓര്‍മ്മ ഒരു നനുത്ത ഓര്‍മ്മയ്ക്കായി  ഞാനിന്നു കിടന്നു വന്നീല എന്നിട്ടും ആ നനുത്ത ഓര്‍മ്മ ...... വന്നതോ ഭീകരമായ ശബ്ദം .....വെറും ശബ്ദം...... ഉള് കിടുങ്ങുമാര് ശബ്ദം ...... കെട്ടില്ലാ... ഞാന്‍ ആ ശബ്ദം ...!! പിന്നെന്തിനാണീ മോഹം ഓര്‍മ്മയ്ക്കായി...? ഒരു മാത്രയായി തോന്നി തുടങ്ങിയ ഓര്‍മ്മാ ..... ഇപ്പോള്‍ ചില്ല് ജാലകത്തിനകത്തു  ഒരു കൂമ്പാരമായ ഓര്‍മ്മകള്‍......... നനുത്തതും...... തീവ്രവും........ വ്യഥയും ഒഴിയാത്ത ഓര്‍മ്മകള്‍ .... തുടിക്കുന്നു, മനസും, ഹൃദയവും വീണ്ടും വീണ്ടും വീണ്ടും .........

മേഘങ്ങള് (09-01-2013)

മേഘങ്ങള് (09-01-2013) നിനക്ക് ശേഷം നഷ്ടമായത് ഉറക്കത്തിന്റെ അപാരതയെ...... നിനക്ക് ശേഷം നഷ്ടമായതത്രയും രാത്രിയുടെ ഉര്‍വരതയെ...... പെയ്യ്തോഴിയാതെ ഇത്ര നാള്‍ മഴമേഘങ്ങള്‍ കാത്തുകിടന്നത് നിന്റെ പ്രണയം പെയ്യ്തു തീരാഞ്ഞതിനാലോ ............ ഉവ്വ് ! നിന്റെ കണ്ണുകളില്‍ വെളിച്ചത്തിന്റെഒരു തുള്ളി കണ്ണീര്‍ ! തുടച്ചു മാറ്റാന്‍ വിരലെടുക്കാഞ്ഞത് വരണ്ടു പോയാ ചുണ്ടിന്റെ വിശപ്പുകൊണ്ടാണ് ......... പ്രണയം എന്നും അളക്കപെടുന്നത് നഷ്ടങ്ങളുടെ കണക്കെടുപ്പ് കാലത്ത് ....... പ്രണയം എന്നും മറക്കപെടുന്നത് നേട്ടങ്ങളുടെ വിളവെടുപ്പുകാലത്ത്.......

ശലഭ ദുഃഖം............!!! (22-12-12)

Image
ശലഭ ദുഃഖം............!!! (22-12-12) ഹരിതഭംഗികള്‍ ‍ മുടിയുമീകൊച്ചു - തറവാടിന്‍ ച്ചുടുനെടുവീര്‍പ്പിന്‍ തീയില്‍ പിടഞ്ഞു വീഴുന്നൂ , വരും കാലത്തിന്റെ - വരും വരായ്ക കളറിഞ്ഞുകൂടാത്ത- കിളിന്നു പൂവുകള്‍, ---കുരുന്നു ദുഃഖങ്ങള്‍ .......!!!

ശാപം....!!! [07-12-2012]

ശാപം....!!! കൊടും ശാപത്തിന്റെ കറുത്ത തീയിനാല്‍ ചുടുന്നതാരെന്റെ  സുഗന്ധമൂറുമീ- നനഞ്ഞ മണ്ണിനെ,-നരന്റെ ചോരയാല്‍ നനഞ്ഞ മണ്ണിനെ,- കുതിര്‍ന്ന മണ്ണിനെ.....? തലയ്ക്കു മേലെയായൊഴുകും വാനത്തിന്‍- മനസ്സിന്‍ താളങ്ങള്‍ ചിറകുകള്‍ കുടഞ്ഞു- ണരും കാലത്തിന്‍- തിരകളില്‍ തത്തികളിക്കും മാനവ- നിനിയുമെന്തിനീ മരണ ഭീരുത.....? കരിഞ്ഞ മണ്ണിന്റെ മരിച്ച സ്വപ്‌നങ്ങള്‍ കുമിഞ്ഞു കൂടുമീ കറുത്ത കാലത്തിന്‍- സിരകളില്‍ ഞാനൊന്നുയിര്കൊള്ള്മെങ്കില്‍, ഉടഞ്ഞു വീഴുമീ നിമിഷത്തിന്‍ കൊച്ചു- തരികളില്‍ തരിച്ചുണരും ശക്തിയായ് - ജ്വലിച്ചുനിന്നെങ്കില്‍, ജ്വലിച്ചുനിന്നെങ്കി- ലതില്‍ നിന്നായിരം വെളിച്ചത്തിന്‍ വിത്തു - തെറിച്ചു വീണെങ്കില്‍; തുടിച്ചുനിന്നെങ്കില്‍.

സ്നേഹം...[12-06-2012]

Image
സ്നേഹം നിലാവിന്റെ നേരിയ വെളിച്ചവും കുളിരും പകരും സ്നേഹം എന്നും ഓര്‍മയില്‍ തിളങ്ങും ആ മുഖം നിലാവുപോലെ..... സ്നേഹം.......... കുളിര്‍കാറ്റു ഏറ്റു വിറയ്ക്കുന്ന താരുടല്‍ പോലെ സ്നേഹത്താല്‍ വിറയ്ക്കും എന്‍ മാനസം സുഖമുള്ള തലോടല്‍ കൊണ്ടെന്‍ ആത്മാവ് വിറയ്ക്കുന്നു.... ഇന്നിന്റെ സ്നേഹം നമുക്ക് വേദനയുടെ വിറയല്‍ എന്നാലും ഉണ്ടെന് ആത്മാവില്‍ കളങ്കമില്ലാത്ത സ്നേഹം ലോകത്തെ വാരി പുണരാനുള്ള സ്നേഹം...... ഒരു പുഴപോലെ ഒഴുകുന്നൂ നിലാവിന്റെ വെളിച്ചത്തില്‍ .......!!!!

മോഹം..... [01-05-2012]

Image
മോഹം അറിയാതെ വന്നു എന്നുള്ളിലൊരു കാറ്റായ് ഒരു നറും സുഗന്ധമായ് , ഒരു നിര്‍വൃതിയായ് എന്തിനായിരുന്നൂ അറിയുവാനോ അതോ അറി യാ തിരിക്കാനോ? എന്നിലെ വേദന അല്ല സുഖം പൂര്‍ണതയില്‍ എത്തുവാനോ?   ഞാന്‍ കഴിച്ച ഭക്ഷണങ്ങളിലും അതിന്റെ നറും രുചി ഉണ്ടായിരുന്നു എന്നിട്ടും എപ്പോഴോ ആ രുചി മാറുന്നു. അല്ല മറക്കുന്നു മറക്കുന്നതായി നടിക്കുന്നു വേണം അതു വേണം ഇല്ലെങ്കില്‍ ഞാന്‍ ഉണ്ടാവില്ല ഇനി.   വേണം ഞാന്‍ ഇവിടെ എന്തിനോ വേണ്ടി ആര്‍ക്കോ വേണ്ടി ഒന്നിനും അല്ലാതെ ഇപ്പോഴും എപ്പോഴും..... മാഞ്ഞു പോയ ഞാന്‍ ഒരു ശവമായി ഇതാ ഇവിടെ ജീവിക്കുന്നു... എങ്കിലും ഞാന്‍ അറിയാതെ വീണ്ടും മോഹിക്കുന്നു ഒരു പുതുജീവനായി.

വിഷുക്കണി [22-03-2012]

Image
വിഷുക്കണി കവിത പൂക്കാത്ത മനസ്സിലെപ്പോഴും മിഴികളില്‍ പൂത്ത കവിതയുമായി കരളിലായിരം കിനാക്കളുമായി കിളുന്നു  ദുഃഖങ്ങള്‍ നിറയുമെന്നുടെ തളര്‍ന്ന മാനസം പുണര്‍ന്നു നില്‍ക്കുക... ഹൃദയത്തിന്‍ മടിത്തടത്തില്‍ വീണെന്നും മയങ്ങുമെന്നുടെ കവിതക്കുഞ്ഞിനു, കണിക്കൊന്ന പൂക്കള്‍ ഒരുക്കിവയ്ക്കുക വിഷുക്കണി കണ്ടിട്ട് ഉണരാനെപ്പോഴും . ആ കണി കണ്ടു ഉണരുന്നേരം എന്‍ ഉള്ളം നിറയും സ്നേഹത്താലായിരം നിറവിളക്കുകള്‍ നിറഞ്ഞുപോലിയുന്നു നിത്യവസന്തമായി സൂര്യനായി....!!!

ജീവിതം.....!!! [22-03-2012]

Image
ജീവിതം.....!!! ജീവിക്കുന്നില്ല നാം നമ്മുടെ ജീവിതമായി ജീവിപ്പൂ നാം അന്യര്‍ക്കുവേണ്ടി..... അതിനായി നാം ജീവിപ്പൂ പരസ്പരം ഉള്‍ക്കൊണ്ടു യോജിച്ചു.......നിത്യമായ്.. ലോകമാകെ ഒന്നായി ജീവിപ്പൂ.... ഒരു ശ്വാസമായി, ഒരു നീര്‍ക്കണമായി, ഒരു കനലായി, ഒരു നിഴലായി, ഒരു മണമായി, ഒരു നിറമായി, ഒരു പുഞ്ചിരിയായി, ഒരു മലരായി, ഒരു മൊഴിയായി, ഒരു പ്രകാശമായി....... എന്നും......എന്നും......എന്നും.......

പ്രണയം.....!!! [14-02-2012]

പ്രണയം.....!!! ആര്‍ദ്രമാം മനസ്സില്‍ തേങ്ങുന്നുവോ.. മധുരമാം പ്രണയം....അതോ നോവിന്റെ പ്രണയം .... ഇന്നുവരെ തോന്നാത്ത ഒരു വികരവായ്പ എപ്പഴോ വന്നു അടിയുന്നു ഹൃത്തില്...... അറിയുന്നു ഞാന്‍ അറിയാതെ.. ഇപ്പോള്‍ മധുരമാം....പ്രണയം അജ്ഞാതമായൊരു പ്രവാഹം.. പ്രണയിച്ചിരുന്നു ഞാന്‍ എന്നെ മാത്രം സ്വയം എപ്പോഴും......  ഇപ്പോഴും ‍..... അതിനാല്‍ ഞാന്‍ സ്നേഹിക്കുന്നു.... എല്ലാറ്റിനെയും........എന്തിനേയും നോവറിഞ്ഞും.....മധുനിറച്ചും.... പ്രകൃതിയെ പ്രണയിച്ചും പൂക്കളെ പ്രണയിച്ചും സ്വയം പ്രണയിച്ചും നടന്ന എന്നെ..... എന്നിലെ എന്നെ പ്രണയിക്കുന്നു... മരണം വരിക്കുന്ന വരെയും.... അതുകഴിഞ്ഞും... നിതാന്തമായി......!!!

ഏകാന്തമായ കാത്തിരിപ്പ്‌...!!! [20-01-2012]

Image
ഏകാന്തമായ കാത്തിരിപ്പ്‌...!!! കുടജാദ്രി മൂളി വന്നൂ.. ഹൃത്തില്‍ മഴ പെയ്യുക്കുവാന്‍.. തന്‍ വിരലുകളില്‍ തലോടി ഏകാന്തമായ ലോകത്ത് കൊണ്ടുപോയി കഥകള്‍ നുണഞ്ഞും സ്നേഹാദ്രമായി തല്ലുകൂടിയും പിന്നെ തല്ലി സ്നേഹിച്ചും കഴിഞ്ഞു. എപ്പെഴോ ആ സ്നേഹം  പ്രണയത്തിനായി കൈവിരല്‍ നീട്ടിയപ്പോഴെന്‍ നെഞ്ഞു പിടെഞ്ഞുപോയി അറിഞ്ഞിരുന്നീല ഇതായിരുന്നു സ്നേഹമെന്ന് അറിഞ്ഞതും മോഹിച്ചതും ഒരു കുഞ്ഞനുജനായി കൊഞ്ചിയും, കലഹിച്ചും നടക്കാന്‍ മാത്രം നടന്നു ഞാന്‍ ഒറ്റയ്ക്കു കടലിന്‍ അഗാഥയില്‍.... പിടയുന്ന നെഞ്ചുമായി... കാത്തിരിക്കുന്നു ഇപ്പോഴും കടലിന്‍ ആഴിയില്‍ വരുമെന്ന പ്രതീക്ഷയോടെ...........

മരണം.....!!! [20-04-2010]

Image
മരണം.....!!! എന്തിനായി ജന്മം പൂണ്ടു ഈ മണ്ണില്‍ എന്തിനായി വളര്‍ന്നു ഈ മണ്ണില്‍ എന്തിനായി ജീവിക്കുന്നു ഈ മണ്ണില്‍....      അറിയില്ല ആര്‍ക്കും ഒന്നും       എങ്കിലും ജീവിക്കുന്നു ...      ജീവിക്കുന്നു സ്വയം അറിയാതെ..      സ്വയം അറിഞ്ഞു മരിക്കുന്നു..      പൂര്ണത വരുമെന്ന വ്യാമോഹത്തില്‍      ആര്‍ത്തുല്ലസിച്ചു ജീവിക്കാന്‍ വെമ്പുന്നു      മര്‍ത്യന്‍.....      ജീവിക്കുന്നിതില്ലാരുമേ ഈ ഭൂവില്‍      മരിക്കുന്നിതാ.........എന്നും..........!!

എന്നെ...!!! [20-04-2010]

Image
എന്നെ...!!! അറിയില്ല എന്നെ .....എന്താണെന്നും !!! അറിയില്ല എന്നിലെ... എന്നെ... അറിയുന്നു എന്നിലെ.....എന്നെ .... അറിഞ്ഞുവോ എന്നിലെ....എന്നെ...          അറിയുവാന്‍ ശ്രമിക്കുന്നു എന്നെ....          അറിയുവാന്‍ തുടങ്ങുന്നു എന്നെ .....          അറിയണം സ്വയം എന്നെ.....          അറിയില്ല എന്നാലും എന്നെ .... എന്തിനായി അറിയണം എന്നെ... എന്തിനുവേണ്ടി അറിയണം എന്നെ.. എങ്കിലും ശ്രമിക്കുന്നു അറിയാന്‍ എന്നെ..          ശ്രമിക്കുന്നിതറിയാന്‍ എനിയ്ക്കല്ല ...          ശ്രമിക്കുന്നിതാ ഞാന്‍ മറ്റൊരു ആത്മാവിനു..           വേണ്ടി എന്നിലെ എന്നെ അറിയാന്‍ ......

പോകാം....!!!

പോകാം പോകുന്നില്ലാരും എന്നാല്‍ പോകുന്നിതാ എല്ലാരും പോകാന്‍ ഇടമില്ലാത്തതിനാലാണോ ആവോ പോകേണ്ടാതാണെന്ന് നാം ... പോകുന്നതാവും നല്ലതെന്നോര്‍മ്മപ്പെടുത്തലോടെ പോകുന്നിതാ ഈ മകളായി അനിയത്തികുട്ടിയായി വന്നു.. പോകുന്നിതാ ഒരു അമ്മയായി.. പോകുന്നിതാ പോകാത്തോരു പോകാത്തവൾ .

മാറാലകള്‍...... [05-10-2009]

മാറാലകള്‍ പണ്ടൊക്കെ മര്‍ത്ത്യന്റെ ഗേഹത്തിലായിരുന്നൂ മാറാലകള്‍ അടിച്ചു വൃത്തിയാക്കിയിരുന്നു.. ഇന്നത്തെ മാറാലകള്‍ എന്നാല്‍ മറയുന്നില്ല മായുന്നില്ല വീണ്ടും വീണ്ടും പിടിക്കുന്നു മാറാലകള്‍.. മര്‍ത്യന്‍ തന്‍ മനമിലും ശിരസ്സിലും..മായാതെ തെളിഞ്ഞു തെളിഞ്ഞു... മാറില്ലയീ മാറാലകള്‍ ഇന്നിന്റെ ഈ മനുഷ്യന്റെ മനസ്സില്‍നിന്നും ശിരസ്സില്‍നിന്നും തന്‍ ശരീരം വിട്ടകലുന്നതുവരെ !!!

മൌനം......!!![12-08-2009]

മൌനം സുന്ദര വദനത്തില്‍ ഒളിക്കുന്നു....ഒളിപ്പിക്കുന്നു വ്യഥ.. അറിയുന്നില്ലാ ആരും .....അവളും !!! എവിടെയോ ആടി തുടങ്ങി .. ഇടയ്ക്കു നിറ്ത്തി...പിന്നെ മറ്റൊരു നടനം തുടങ്ങി. എന്നിട്ടും അറിയുന്നീല്ല .....ആരും അവളും.. അറിഞ്ഞിരുന്നു ഒരാള്‍ മാത്രം.. തന്‍ താതന്‍ ഒന്നും ചോദിച്ചീല അവളോട്‌ .. അറിഞ്ഞു ... പറയാതെ പറഞ്ഞു തന്‍ പുത്രി അവളുടെ വ്യഥ . മന്ദഹസിച്ചു ആരും കാണാതെ ഉള്ളില്‍ വ്യഥയുമായി താതന്‍ .. അതുകണ്ട് അവള്‍ മൌനമായി .. പറന്നു ആരും കാണാത്ത ഒരു മനോഹര തീരത്ത് ഒറ്റയ്ക്കു.. ആടുന്നു തന്‍ നടനം ഭംഗിയായി ..അവള്‍ എന്നിട്ടും ആരും കാണുന്നില്ല അവളുട മനോഹര നടനം. കാണുന്നു അവളുടെ പിഴച്ച ചുവടുകള്‍ മാത്രം.. അതെ അതുമാത്രം.... ഒന്ന് പൊട്ടിക്കരയാന്‍ കൂടി കഴിയാതെ ചിരിക്കുന്നു .. അട്ടഹസിച്ചു .. മൌനമായീ ........പുറത്തു!! അറിന്ജൂ ...ഒരാള്‍ മാത്രം .....തന്‍..താതന്‍.. താതന്റെ പുത്രിതന്‍ മൌനം ഇപ്പോഴും...

മലയാള ഭാഷ.........!!! [05-10-2012]

മലയാള ഭാഷ                    മല എന്ന പദത്തിനോട് "നാട്" എന്ന അര്‍ത്ഥം വരുന്ന "ആളം" ചേര്‍ത്തിട്ടാണ് "മലയാളം"മെന്ന പദം രൂപം കൊണ്ടതെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിന്റെ ഒരതിര്‍ത്തി മുഴുവന്‍ മലകളാകയാല്‍, ആയിരിക്കാം ഇങ്ങനെയൊരു നിഷ്പത്തി ഈ പദത്തിനുണ്ടായത്‌. മലയുടേയും  ആഴിയുടേയും ഇടയ്ക്കു കിടക്കുന്ന സ്ഥലമായതുകൊണ്ടാണ് "മലയാളം" എന്നു പേരുണ്ടായതെന്ന് വേറെചിലര്‍ പറയുന്നു.               മലയാളം സംസാരിക്കുന്നവരുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയിലെ ജനസന്ഖ്യയുടെ നാലുശതമാനം മാത്രമേയുള്ളൂ. എങ്കിലും ലോകഭാഷകളില്‍ തനതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ ഭാഷയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പണ്ഡിതന്മാര്‍ക്കിടയില്‍ ‍അഭിപ്രായവ്യത്യാസമുണ്ട്. ചിലര്‍ അതു സംസ്കൃതത്തില്‍ നിന്നെന്നാണ് ജന്മംകൊണ്ടാതെന്നു അഭിപ്രപ്പെടുന്നു. കാല്ടുവെല്‍   എന്ന പ്രസിദ്ധ വ്യാകരണ പണ്ഡിതന്...

ഓം

ഓം മൌനത്തില്‍ ഓംകാരം പൂക്കാം ഓംകാരത്തിന് ഒരു നൂറര്‍ത്ഥങ്ങള്‍ സത്യം ജയിക്കട്ടെ. അങ്ങനെയൊന്നു ഉണ്ടോ അതോ മിഥ്യയോ ? സത്യം അതുണ്ട് ഇല്ലെങ്കില്‍ ഈ പ്രപഞ്ചം ഉണ്ടോ? ഉണ്ടായതെല്ലാം നശിക്കും.അപ്പോള്‍ ഉണ്ടായതെതോ അത് സത്യമായി കൂടെ. അതുപോലെ ഇല്ലാതാകുന്നതും. ഇല്ലാതാക്കുന്നതും. ഒന്നറിയുന്നു എല്ലാം സത്യവും മിഥ്യവുമാകുന്നു. അതിനാല്‍ എഴുതണം. എന്ത്? ഏതു? ഒരു ശൂന്യത്തില്‍ നിന്നുള്ള തുടക്കം.എഴുതാതിരിക്കാന്‍ കഴിയുന്നില്ല എഴുതിക്കുന്നു. എഴുതിക്കുന്നതെതോ അതിനായി നന്ദി....... എഴുതുന്നതെല്ലാം ശരിയാകണം എന്നില്ലാ. തെറ്റുന്നത് തിരുത്തുക. തെറ്റിലൂടെയാണല്ലോ ശരിവരുന്നത് അതിനാല്‍ എഴുതി തുടങ്ങുന്നു................... .