എന്നെ...!!! [20-04-2010]

എന്നെ...!!!
അറിയില്ല എന്നെ .....എന്താണെന്നും !!!
അറിയില്ല എന്നിലെ... എന്നെ...
അറിയുന്നു എന്നിലെ.....എന്നെ ....
അറിഞ്ഞുവോ എന്നിലെ....എന്നെ...
         അറിയുവാന്‍ ശ്രമിക്കുന്നു എന്നെ....
         അറിയുവാന്‍ തുടങ്ങുന്നു എന്നെ .....
         അറിയണം സ്വയം എന്നെ.....
         അറിയില്ല എന്നാലും എന്നെ ....
എന്തിനായി അറിയണം എന്നെ...
എന്തിനുവേണ്ടി അറിയണം എന്നെ..
എങ്കിലും ശ്രമിക്കുന്നു അറിയാന്‍ എന്നെ..
         ശ്രമിക്കുന്നിതറിയാന്‍ എനിയ്ക്കല്ല ...
         ശ്രമിക്കുന്നിതാ ഞാന്‍ മറ്റൊരു ആത്മാവിനു..
          വേണ്ടി എന്നിലെ എന്നെ അറിയാന്‍ ......

Comments

  1. തത്ത്വമസി

    ReplyDelete
  2. nalla kavitha.oru athmanweshanam enna nilayilum,bhouthikathayil ninnukontulla sathyam ariyaanulla oru aakkaamksha enna nilayilum nallathu.vaayikkumpoL chatulamaya oru thalatthilekku kavitha samkramikkunnumuntu.oru pakshe oru train-nte chalanam pole.vyakthamallaathe thonniyath "ശ്രമിക്കുന്നിതാ ഞാന്‍ മറ്റൊരു ആത്മാവിനു..
    വേണ്ടി" ennayitamaanu. Kavi anubhavikkunna akaamkshayuTe 'veerppumuttal' vaayanakkaranum anubhavikkunnu.athaanu ikkavithayute vijayavum.

    ReplyDelete
  3. ആത്മാന്വേഷണം ബ്ലോഗ് തുടങ്ങിയത് യഥാർഥത്തിൽ കുറെ സന്ദേശങ്ങൾ കൈമാറാനായിരുന്നു.. ജീവിതത്തിൽ പരാജയത്തിന്റെ കയ്പുനീർ അറിഞ്ഞ് തുടങ്ങിയപ്പോഴാണ് ഞാൻ മെഡിറ്റേഷനിലേക്ക് എത്തിപ്പെട്ടത്. എല്ലാം ഉണ്ടായിരുന്നിട്ടും ജീവിതം വഴിമുട്ടിയിരുന്നു. എന്റെ ബുദ്ധിയും അറിവുമൊന്നും സഹായിക്കാതായി.അർഥശൂന്യമായിരുന്നു ആ നാളുകൾ. സന്തോഷിക്കാനും ചിരിക്കാനുമൊക്കെ മറന്നുപോയ കാലം. എല്ലാം ഒരു ഭാരമായിരുന്നു. എല്ലാത്തിനോടും ദേഷ്യവുമായിരുന്നു.കോപം സന്തത സഹചാരിയായി. രക്ത സമ്മർദ്ദം പോലും വളരെ വർധിച്ചിരുന്നു.തിരിച്ചറിവ് എല്ലാം തിരിച്ചു തന്നു. ഇന്ന് എന്റെ ഉള്ളിൽ സന്തോഷം നിറഞ്ഞു കവിയുകയാണ്. ജീവിതം പ്രകാശിക്കുകയാണ്. എല്ലാം പ്രകാശിക്കുന്നു. ഈ അറിവാണ് പ്രകാശം. ആത്മാന്വേഷണം ബ്ലോഗിൽ പറയുന്നത് എന്റെ വാക്കുകളല്ല, ഒന്നിനും ഞാൻ ഉടമസ്ഥനുമല്ല. എനിക്ക് വെളിപ്പെടുത്തി കിട്ടിയവയാണ്.
    പക്ഷെ എനിക്കൊന്നറിയാം - ഇപ്പോൾ ഞാൻ സഞ്ചരിക്കുന്ന വഴികളിൽ പ്രകാശമുണ്ട്. ലോക ചൈതന്യം എനിക്ക് ദൃശ്യമാണ്. ദിവസവും ഞാൻ വിജയിക്കുകയാണ്.എൻ്റെ മാതാ പിതാക്കളും ജീവിത പങ്കാളിയും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം തന്നെ കൂടുതൽ സ്നേഹിക്കുന്നു.അവരുടെ ജീവിതത്തിൽ മാറ്റങ്ങൾ വേണമെന്ന് അവർ എന്നോട് പറഞ്ഞുതുടങ്ങിയിരിക്കുന്നു.ഞാൻ ഇന്ന് സംതൃപ്തനാണ്.എൻ്റെ മുഖം ശാന്തവും.അത്ഭുതകരമായ പലതും സംഭവിച്ചു കഴിഞ്ഞു. ആദ്യമാദ്യം ഞാൻ അതിശയിക്കുമായിരുന്നു. പക്ഷെ ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. ഇതെല്ലാം സ്വാഭാവികമാണ്.

    മേൽപ്പറഞ്ഞ കാര്യങ്ങളുടെ മൂല രൂപമാണ് ഞാൻ ആത്മാന്വേഷണം ബ്ലോഗിൽ അനാവരണം ചെയ്യുന്നത്.എന്റേതായി , എൻ്റെ ബുദ്ധിയുടേതായി , എൻ്റെ അറിവിന്റേതായി ഒന്നും ഇതിൽ ചേർത്തിട്ടില്ല. എല്ലാം തിരിച്ചറിവുകൾ മാത്രമാകുന്നു.

    ഈ ബ്ലോഗ് കാത്തിരുന്ന പ്രിയങ്കരായ ഏതാനും കൂട്ടുകാരും ഈ വാട്സ്ആപ് ഗ്രൂപ്പിൽ ഉണ്ട്., പ്രിയ കൂട്ടുകാർ ഈ ബ്ലോഗ് സപ്പോർട്ട് ചെയ്യുമെന്ന് വിശ്വസിച്ചു കൊണ്ട് നിർത്തട്ടെ. നാം അറിയുന്നതും അറിയാത്തതുമായ എല്ലാവര്ക്കും, എല്ലാറ്റിനും നന്മകൾ ഉണ്ടാവട്ടെ.!!

    https://soulplusclan.blogspot.com/2017/07/blog-post_12.html

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!