ഉപാസന.....!!

ഉപാസന.....!!

നീലയാമിനികൾ തൻ നിശബ്ദയാമങ്ങളിൽ
ശ്രീലപുഷ്പങ്ങൾ മൂകം ഞെട്ടറ്റുപതിക്കവേ
നീല വാനത്തിൻ ചുണ്ടിൽ താരകൾ പൂക്കുന്നേരം,
നീലസാഗര ഹൃത്തിൻ വീചികളുടയുമ്പോൾ,
നിൻ ദിവ്യസംഗീതത്തിൻ നാദവീചികൾവന്നെൻ
വേദനതൂവും കരൾതുമ്പത്തു ചുംബിക്കവേ...
ദേവ! നിൻ തിരുമുഖദർശനം കൊതിച്ചെന്റെ
പാവമാം മനം നൊന്തുവിങ്ങിമാഴ്കുന്നൂ മൂകം.
...
നിന്റെ സംഗീതത്തിനായ് നെഞ്ഞിടിപ്പുകൾ മുട്ടി-
യുടയും നിമിഷങ്ങളെണ്ണി ഞാനുഴറവേ
ദേവ: നീ മൂകം നിന്നു പുഞ്ചിരിതൂകിത്തൂകി
ക്കേഴുമെന്നാത്മാവിന്റെ ചെഞ്ചുണ്ടിലാലിയുന്നു.
ധന്യമാണിപ്പാവത്തിൻ ജീവിതമൊരു കുഞ്ഞു-
പ്പൂവിന്റെയുള്ളം പോലെ, നിന്നിൽ ഞാനലിയട്ടെ.
അനൂജ അനിൽകുമാർ
[25-07-13]

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]