ചരൽപ്പാത......!! [23-01-2014]
ചരൽപ്പാത......!! പകലന്തിയോളം ചെങ്കൽചുമന്നു ത്തഴമ്പിച്ച നെറുകയിൽ കൊഴിയുന്നു പുലരികൾ തളരുന്ന സന്ധ്യകൾ വളരുന്ന രാത്രികൾ. ബോധവും അബോധവും മാറി മാറിക്കെട്ടി ... മറിയുന്നൊരമ്മയുടെ യരികത്തു ധർമ്മാ- ശുപത്രിയ്ക്കകം മരണവാർഡിൽ സിസ്റ്റർ മരുന്നു നീട്ടുമ്പോൾ ചിരിയ്ക്കുന്നു കരയുന്നു ധാത്രി. കോമയിൽ കട്ടിലി- ന്നരികിലേയ്ക്കാരോടി യണയുന്നു... പാദുകമില്ലാത്ത ശൈശവമപ്പുറം എത്ര പരുക്കൻ ചരൽപ്പാത നീളുന്നു....... 23-01-2014