ചരൽപ്പാത......!! [23-01-2014]
ചരൽപ്പാത......!!
പകലന്തിയോളം ചെങ്കൽചുമന്നു
ത്തഴമ്പിച്ച നെറുകയിൽ
കൊഴിയുന്നു പുലരികൾ
തളരുന്ന സന്ധ്യകൾ
വളരുന്ന രാത്രികൾ.
ബോധവും അബോധവും
മാറി മാറിക്കെട്ടി ...
മറിയുന്നൊരമ്മയുടെ
യരികത്തു ധർമ്മാ-
ശുപത്രിയ്ക്കകം മരണവാർഡിൽ
സിസ്റ്റർ മരുന്നു നീട്ടുമ്പോൾ
ചിരിയ്ക്കുന്നു
കരയുന്നു
ധാത്രി.
കോമയിൽ കട്ടിലി-
ന്നരികിലേയ്ക്കാരോടി
യണയുന്നു...
പാദുകമില്ലാത്ത ശൈശവമപ്പുറം
എത്ര പരുക്കൻ ചരൽപ്പാത
നീളുന്നു.......
23-01-2014
പകലന്തിയോളം ചെങ്കൽചുമന്നു
ത്തഴമ്പിച്ച നെറുകയിൽ
കൊഴിയുന്നു പുലരികൾ
തളരുന്ന സന്ധ്യകൾ
വളരുന്ന രാത്രികൾ.
ബോധവും അബോധവും
മാറി മാറിക്കെട്ടി ...
മറിയുന്നൊരമ്മയുടെ
യരികത്തു ധർമ്മാ-
ശുപത്രിയ്ക്കകം മരണവാർഡിൽ
സിസ്റ്റർ മരുന്നു നീട്ടുമ്പോൾ
ചിരിയ്ക്കുന്നു
കരയുന്നു
ധാത്രി.
കോമയിൽ കട്ടിലി-
ന്നരികിലേയ്ക്കാരോടി
യണയുന്നു...
പാദുകമില്ലാത്ത ശൈശവമപ്പുറം
എത്ര പരുക്കൻ ചരൽപ്പാത
നീളുന്നു.......
23-01-2014
nalloru vaagmaya chitram ..
ReplyDelete