Posts

Showing posts from 2017

ഇലകൊഴിഞ്ഞ ചില്ലകൾ

ഇലകൊഴിഞ്ഞ ചില്ലകളിൽ ഇരുൾ പടർന്നു നില്ക്കുന്നു, നിലാവിന്റെ കാരുണ്യം നഗ്നമാകപ്പെട്ട മരത്തിന് വരമാകാം! മണ്ണിൻഗന്ധവും കാറ്റിൻ തലോടലും ഇങ്ങിനെ ഒരു പക്ഷേ നിർത്തുന്നതാവാം ഇനിയുമൊരു ജന്മം ഉണ്ടാവില്ല; നിലം പതിയ്ക്കുംവരെ ശിഖരങ്ങളുയർത്തി നില്ക്കാം അനൂജ അനിൽകുമാർ Anooja Anil Kumar 31-12-2015

ചോദ്യങ്ങൾ?

മുള പൊട്ടുന്ന വിത്തുകൾക്ക് നേരിൻ്റെ നിറം വേണമെന്ന് ശഠിക്കാനാവുമോ? തിളയ്ക്കുന്ന മൺകലം വേവുന്ന അരിയുടെ സ്വാദ് നുണയരുതെന്ന് പറയാനാകുമോ? Anooja Anil Kumar 29-12-2015

ഒറ്റമരഛായ

മനുഷ്യൻ നഷ്ടപെട്ട വഴിയോരത്തു വെച്ചാണ് മരങ്ങളെ അന്വേഷിച്ചു തുടങ്ങിയത്. പിന്നിൽ ശുന്യത പേറിയ വഴിയിടത്തിൽ അനന്തതയിലേക്ക് ഇല കൊമ്പുകളെ വിന്യസിച്ചു കൊണ്ടൊരു ഒറ്റ മരം . വിയർപ്പു കുപ്പായത്തിന്റെ കുടുക്കഴിച്ച് വേരുകളെ പുണർന്നപ്പോൾ ഇലകൾ കൊഴിച്ചൊരു സ്പർശനം. Anooja Anil Kumar അനൂജ അനിൽകുമാർ 04-02-2016

അലയുന്ന മനസ്സ്

അലയുന്ന മനസ്സ് ******************* കടൽ കടന്നുവരുന്ന മഴക്കാറ്റ്, ജീവിതം എത്തിപ്പിടിയ്ക്കാൻ അക്കരയിൽ അലയുന്ന മനസ്സ് ഒരുപാടു നോവുകളിലും വേച്ചു വേച്ചു കയറുന്നു. തിരശീലയ്ക്കു പിന്നിലെ വേഷങ്ങൾകണ്ടു കളിനിർത്തുന്നവർ.... വിയർപ്പിന്റെ രുചി നുകർന്നു തിരിഞ്ഞു നടക്കുന്നു അവർ എന്തിനോ വേണ്ടി ആർക്കൊക്കെയോ വേണ്ടി നിർത്താതെ....നിർത്താതെ.... താനേ നിന്നുപോകുന്ന ഒരു ദിനത്തിനു വേണ്ടിയും....! Anooja Anil Kumar 23-11-2015

വഴികൾ

വഴികൾ *********** ഇങ്ങനെയങ്ങു പോകും ഒന്നുമല്ലാതെ , വെറുതെ അതാണു ജീവിതം. വേദനകൾക്കും പരിധിയില്ല. നീണ്ട പുഴയുടെ ഓരത്ത് ചരൽ കുന്നുകൾ പാരിജാതപൂവിന്റെ പാതകളിലൂടെ പോയിട്ടും ചെന്നെത്തിയതോ കരിയിലകൾ മൂടിയ മണ്‍പാതകൾ. നാളെയുടെ സ്വപ്നത്തുരുത്തിലേക്കുള്ള നീണ്ട ഇടവഴികൾ . Anooja Anil Kumar 08-11-2015

ശൂന്യം

ശൂന്യം ********* എഴുതാൻ എടുത്ത പേനയിൽ മഷിയില്ല . പകരം എന്റെ രക്തം നിറച്ചു ! എന്നിട്ടും എഴുതാൻ കഴിയുന്നില്ല പേനയിൽ രക്തം കട്ടപിടിച്ചിരിക്കുന്നു ഇനി ഈ പേനയും രക്തവും ദൂരെ എറിയാം, ഒപ്പം ഈ ഞാനും! Anooja Anil Kumar 04-11-2015

മറ്റൊരു മഴക്കാലം

ഇരുളിന്റെ മൗനരാഗം മഴയുടെ ലാസ്യഭാവം കുളിർകാറ്റിന്റെ താളമേളം. മറ്റൊരു മഴക്കാലം ഓർമ്മകൾ ഇനി പിറക്കാതിരുന്നെങ്കിൽ ഓർമ്മയിലുള്ളത് മറക്കാൻ കഴിഞ്ഞെങ്കിൽ.... Anooja Anil Kumar 29-10-2015

ഉത്തരങ്ങൾ

ഒരു വരി ഇങ്ങനെ കിടന്ന് തിളയ്ക്കുന്നു. പുറത്തേക്ക് വരുന്നില്ല! ഇതൾ പൊഴിഞ്ഞ പൂവിന്റെ വേദന ... പൂവിനോ...? കാണുന്ന എനിയ്ക്കോ..? ചിറകറ്റ കിളിയുടെ രോദനം ചുട്ടുകരിച്ച ഇളം മാംസം ഇനിയേതാണ്...? എന്തിനു ..? ആർക്ക്...? തിളയ്ക്കുന്നു വേവില്ലാത്ത അരിയുടെ വെറും വെള്ളം.....! നുകരുന്നു പകരുന്നു ചുടു ചോര....ഹാ... ഇനിയെന്തു ഞാൻ! Anooja Anil Kumar 26-10-2015

നശിച്ച ഓർമ്മ....!

ജീവിത സായാഹ്നത്തിൽ മൗനത്തിന്റെ നേർത്ത നൂലിഴകളിലൂടെ നശിച്ച ഓർമ്മ....! ഓരോ മനസ്സിലും സുഖദസ്വപ്നങ്ങളായിരുന്നു. എങ്കിലും പൂർണ്ണത വരാതെ അർദ്ധവിരാമത്തിൽ അർദ്ധോക്തിയിൽ നില്ക്കുന്ന ജന്മങ്ങൾ...! Anooja Anil Kumar 21-09-2015

സ്വപ്നങ്ങൾ പോലെ....!

സ്വപ്നങ്ങൾ പോലെ....! ഞനോരോന്നോർത്തിരുന്നു പോയി കണ്ണാടി ജാലകത്തിലൂടെയുള്ള കാഴ്ചകൾ, വിങ്ങലുകൾ, തേങ്ങലുകൾ, നൊമ്പരങ്ങൾ എല്ലാം... പെട്ടന്നു മാഞ്ഞുപോയ സ്വപ്നങ്ങൾ പോലെ എല്ലാം മനസ്സിൽ മാത്രം അവശേഷിപ്പിച്ചു കണ്ണിൽ നിന്നു മറയും.....! 12-09-2015 

നിസ്വനം മാത്രം....!

നിസ്വനം മാത്രം....! വിറയാർന്ന വാക്കുകൾക്കും  മങ്ങിയ അക്ഷരങ്ങൾക്കും  വിങ്ങുന്ന മൗനത്തിനും  അർത്ഥങ്ങൾ നൽകാൻ  കഴിയാത്ത ചില നൊമ്പരങ്ങൾ...  തീർത്താൽ തീരാത്ത  സ്നേഹത്തിനു കണക്കുകൾ  പറഞ്ഞാൽ തീരുമോ?  എങ്കിലും പറഞ്ഞിടാതെ  വെറും ദീർഘ നിശ്വാസത്തിന്റെ  നിസ്വനം മാത്രം....!  07-09-2015

ബാലവേല

ബാലവേല എഴുത്താണി പിടിയ്ക്കേണ്ട കുഞ്ഞുകരങ്ങൾ ഇരുമ്പിൻ ദണ്ടുകളും തലയിൽ കരിങ്കല്ലുകളുടെ ജീവിത ഭാരം... കടുംബവും, കൂട്ടുകാരും ആരോഗ്യവും, വിദ്യാലയവും ജീവിതവും സ്വപ്നവും നഷ്ടമായി ഒന്ന് ഉറങ്ങുവാനാകാതെ ഒരിറ്റു വെള്ളത്തിനും ഒട്ടിയ വയറിനും കേഴുന്ന ബാല്യം ബാലവേലകളുടെ ഇരുണ്ട വഴികളിലൂടെ.......! @Anooja Anil Kumar  03-07-2015

ചിലപ്പോഴൊക്കെ വെളിച്ചത്തിനുമുണ്ട് നൊമ്പരങ്ങൾ....

ചിലപ്പോഴൊക്കെ വെളിച്ചത്തിനുമുണ്ട് നൊമ്പരങ്ങൾ.... ചിലപ്പോഴൊക്കെ  വെളിച്ചത്തിനുമുണ്ട്  നൊമ്പരങ്ങൾ; കരഞ്ഞ് തീർത്ത്  പറഞ്ഞു ചിരിച്ച്  വെളിച്ചത്തിലൂടെ... പിന്നെ  ഇരുളിലായ് നിറഞ്ഞു  നിറഞ്ഞ്  അട്ടഹസ്സിക്കുന്നവർ,  പകലിനെ  ഇരുൾ കൊണ്ട്  മൂടിവയ്ക്കുന്നു.......! 23-06-2015 Anooja Anil Kumar

എന്റെ മനസ്സിലെ പ്രണയം

എന്റെ മനസ്സിലെ പ്രണയം എന്റെ മനസ്സിലെ പ്രണയം അത് നീ ആയിരിക്കും... ഇവിടെ ഉപേക്ഷിച്ചു പോയാലും...! പക്ഷേ........പോകുന്നു..... യാത്രപറയാൻ കഴിയില്ല...... അനിവാര്യത പറയിപ്പിക്കുന്നു...  തിരിഞ്ഞു നോക്കാതെ നടന്നു പോകുന്ന ശീലം ആണ് എന്റേത്....... പോകുന്നതാണ് നല്ലത് നിനക്കുവേണ്ടി......... പോകണം...... നിന്നെ വേദനിപ്പിക്കാൻ വയ്യ എന്റെ നിഴലിലൂടെ  സ്വയം ഒഴിയുന്നു..........! 03-06-2015 Anooja Anil Kumar

ജീവസ്പന്ദങ്ങൾ

ജീവസ്പന്ദങ്ങൾ ഒരാൾ പൊക്കത്തിലൊരു മരം വറ്റിവരണ്ട പുഴയുടെ ഓരത്തായി... ശിഖരങ്ങൾ മാത്രം മുറിയ്ക്കുവതെങ്ങിനെ.. വേരറുക്കാൻ നോക്കും നേരം പൊങ്ങിപ്പൊങ്ങിപ്പോകുന്നു അടർന്നു വീണേക്കാം പക്ഷെ.. വേരിന്റെ ഉള്ളിലെ നേരിനെ... ജീവന്റെ തുടിപ്പിനെ....... തിരിച്ചറിയുവതെങ്ങിനെ.... 15-06-2015 Anooja Anil Kumar

ഉറക്കിക്കിടത്തിയവിത്ത്...!

ഉറക്കിക്കിടത്തിയവിത്ത്...! മണ്ണടരുകൾക്കുള്ളിൽ ഉറങ്ങി കിടക്കുന്ന  ഒരു വിത്ത് ...... വീടിന്റെ വെളിച്ചമെന്നത് പുറം പൂച്ച്..... ചുവരുകൾക്കു- ള്ളിലെ ഉത്തരം താങ്ങുന്ന വെറും തൂണ്...... അടുപ്പിലൂതി കണ്ണു ചുവപ്പിച്ചവൾ.... എങ്കിലും കല്ലിനേക്കാൾ  തണുത്തവൾ . അമ്മിയെക്കാൾ അരഞ്ഞവൾ....... വെറും സ്ത്രീ..... Anooja Anil Kumar  24-04-2015

LOVE'S WHOLENESS

LOVE'S WHOLENESS Reaching the highest height of mind within the wholeness of our eager heart is the greatest kindness we may ever find. It will not be easy, for inside life's challenge we must awaken inside a dark evening of life. We raise up these thoughts to go ever higher even as the real dark night shall beat us low, while burdens of life sink deeper upon thoughts. Wherever we go, our thoughts must be read higher into wholeness of heart, to rise us up inside of love. Sweating under our skin, we release an inner rain that brings coolness into calming care coming through. This interior raining so saturates us deeper into our soul. To seek beyond each thought, we must find a natural way to enter life singing and think more positively along the way inside of a each loving surrender, lives our love's wholeness. Anooja Anil Kumar 09/07/14 All Rights Reserved

നീയെന്ന ആകാശവും ഞാനെന്ന കടലും..!

നീയെന്ന ആകാശവും ഞാനെന്ന കടലും..! You are the sky and I am the sea somewhere it is all blending together out of love. Is it the clouds that drift slowly or the changing sea waving free?. And still we stand hand in hand until the end of our life, feeling others jealousy, yet only real worship will carry away all worries and doubts!! നീയെന്ന ആകാശവും ഞാനെന്ന കടലും  എവിടെയോ ഇഴചേർന്നിരിക്കുന്നു  കാർമേഘത്തിന്റെ കരങ്ങളോ  ആഴിയുടെ തിരമാലകളോ ? എങ്കിലും ഒരുമയോടെ മുട്ടിയുരുമ്മി  നാം ജീവിച്ചുപോകുന്നു  ആർക്കും അസൂയതോന്നുന്നജീവിതം.......!! 01-08-2014

My World

My World The day is through, the sun is down, only the moon seems to be up. I got to bed, I lay to rest, I open my eyes, as into the world I step. I see green meadows, i feel the sun,I feel content as i look around I keep on walking down the lane I hear the giggles of kids at play. So many faces all come in glee, The cheer,the laughter,everyone at peace Singing and dancing, all around one man, I take a step forward to join in the class. We all come together, no colour no race, We all want to shoutout and to Him give praise, Our pastor,our savior, our only true love, the region of mankind, if only in Him we trust. No rain, no pain, no evil, no shame This is my world, it is yours too. No tears, no fears, no aches, no blame This my world, i share it with you. 09-01-2014