ഉത്തരങ്ങൾ
ഒരു വരി
ഇങ്ങനെ കിടന്ന്
തിളയ്ക്കുന്നു.
പുറത്തേക്ക്
വരുന്നില്ല!
ഇതൾ പൊഴിഞ്ഞ
പൂവിന്റെ വേദന ...
പൂവിനോ...?
കാണുന്ന
എനിയ്ക്കോ..?
ചിറകറ്റ കിളിയുടെ രോദനം ചുട്ടുകരിച്ച ഇളം മാംസം
ഇനിയേതാണ്...?
എന്തിനു ..?
ആർക്ക്...?
തിളയ്ക്കുന്നു വേവില്ലാത്ത
അരിയുടെ വെറും വെള്ളം.....!
നുകരുന്നു പകരുന്നു
ചുടു ചോര....ഹാ...
ഇനിയെന്തു ഞാൻ!
Anooja Anil Kumar
26-10-2015
Comments
Post a Comment