Posts

Showing posts from July, 2014

നുറുങ്ങുകൾ..........!! (2)

1. ജീവിതം ഒരു പ്രതീക്ഷയാണ് ഒന്നിൽ നിന്ന് ഒന്നിലേക്ക് പകർന്നു കത്തുന്ന നിലവിളക്കു പോലെ .... ചിലത് കത്തും, ചിലത് കൂടുതൽ കത്തും, ചിലത് കെട്ടു പോകും.എന്നാലും കത്തിക്കണം പ്രതീക്ഷയുടെ, സ്നേഹത്തിന്റെ, നന്മയുടെ. സൂര്യൻ എന്നും ഉള്ളിൽ ഉദിയ്ക്കട്ടെ..... !!! 2. "നീ സ്നേഹത്തിന്റെ ചുരുക്കെഴുത്തുകൾ ആകുന്നു. നീ തന്നെ വ്യഥയും നീ തന്നെ വ്യാഖ്യാനവും".  3. എവിടെയോ ഒരു വെളിച്ചത്തിന്റെ സുഖം ..... ഇരുൾ മുറിയുടെ മുള്ള് വേലിതുംബിൽ പിടയുന്നു. 4. നീ എന്ന പുഴയിൽ.... ഞാനൊരു അരുവിയായി. 5. മഞ്ഞു കട്ട അത് അലിഞ്ഞുപോയത് കടുത്ത ചൂടിൽ അല്ല; നല്ല മൂടൽ മഞ്ഞിൽ കൊടും തണുപ്പുള്ള നേരത്ത് വിയർത്തു മഞ്ഞു തുള്ളിയായി മാറി ..... എന്തൊരു വിരോധാഭാസം ..... ആ വിയർപ്പ് മഞ്ഞുകണങ്ങൾ തുടച്ചെടുത്തതോ.......? 6. നിൻറെ ആവശ്യങ്ങൾ, നിൻറെ ഇഷ്ടങ്ങൾ,മോഹങ്ങൾ, ആകുലതകൾ, കണ്ണീരുകൾ .......ഒരു പൂത്തിരിപോലെ കത്തിക്കുക ........എന്റെ മുന്നില്. ഞാൻ എൻറെ ശ്വാസം കൊടുത്തു അതൊക്കെ വാങ്ങിക്കാം.എന്റെ പൊന്നെ നിനക്ക് മാത്രമായി.......!! സംഭവിച്ചതെല്ലാം ഈശ്വരൻ എഴുതിയതാണ്. ഈശ്വരൻ എഴുതാത്തതൊന്നും വേണ്ട......!! എഴുതിയ നിൻ മുഖം . 7. എവിടെയൊക്കെയോ കുരുങ്ങി പോകുന...

പരാതികളും പരിഭവങ്ങളും

പരാതികളും പരിഭവങ്ങളും Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ദീർഖദൂരെ യാത്രയേക്കാളും നമുക്ക് വ്യസനം അടുത്ത മുറ്റത്തെത്താൻ ഒട്ടും സമയമില്ലെന്നു മധുരതരമായ ഒഴിഞ്ഞുമാറൽ. എങ്കിലും പരാതികളും പരിഭവങ്ങളും അവരോടു കാണിയ്ക്കും നന്മ നിറഞ്ഞ നമ്മുടെ മനസ്സ് പച്ചയും ചുവപ്പും കലർന്ന ഒരു ചിരിയും വാക്കും എന്തിനേറെ പറയുന്നു വെറും തോന്നലുകളെപ്പോലുള്ള വ്യാഖ്യാനവും പ്രവൃത്തിയുടെ മറവി ഉണ്ടചോറിനു വിപണിയിലെ വിലകണക്കാക്കുന്ന രീതി.....!! 04-07-2014

ഇന്നത്തെ മനുഷ്യന്റെ ചിന്തകൾ

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ഒന്ന് വേഗം എല്ലാം ഒതുക്കിതീർത്തു മറ്റൊരു വേഗത്തിലേക്കു എടുത്തു ചാടുന്നു. നുകരുന്നു പതഞ്ഞുപോന്തുന്നു ബോധം കെടൽ പിന്നെ എവിടെയോ ഒരു മയക്കം ഏറെ നേരം മയങ്ങുവാൻ അപ്പോഴും മടി വീണ്ടും. ചിരി അടുക്കും മുദ്രാവാക്യത്തിൻ സ്നേഹവും തലോടലും ഈറൻ അണിഞ്ഞ മണൽതരികൾ എവിടെ വെട്ടിമുറിച്ച മരങ്ങൾ രക്തകറയുടെ മണം, രുചി  എന്തിനോവേണ്ടി... അല്ലാ ഒന്നിനുവേണ്ടി മാത്രം കുറെ ചില്ലറ തുട്ടുകളുടെ കനം കൂട്ടിവയ്ക്കാൻ നഷ്ടപ്പെടുത്തുന്ന  മനുഷ്യത്വം സ്നേഹം തലോടൽ ഹാ വിചിത്രം ഇന്നത്തെ മനുഷ്യന്റെ മനസ്സ്..... എവിടെ മനസ്സ് ഇല്ലിപ്പോൾ അതും വെറും മരവിപ്പുകൾ കൊണ്ട് നിറഞ്ഞ മാംസപിണ്ടങ്ങൾ ....! മരവിപ്പിൻ  മരവിപ്പുമാറാൻ എന്തുണ്ട് വഴി ? ഒന്ന് മാത്രം മരണം സ്വയം.....! അല്ല കൊന്നൊടുക്കൽ വാക്കുകൾ കൊണ്ടുള്ള അസ്ത്രത്താൽ പിന്നെ കൊടും ഖഡ്ഗം..! വെട്ടി അരിഞ്ഞകോലങ്ങൾ പിന്നെ പേകൂത്തുകളും ആണിനും പെണ്ണിനും ഇല്ലാ നാണം ഉള്ളത് പട്ടിണിപാവങ്ങൾക്ക് ഉടുത...

എന്റെ കാൽപ്പാടുകൾ

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back എന്റെ കാൽപ്പാടുകൾ നീ ചുംബിയ്ക്കരുതെ അവയ്ക്ക് നോവും പകരം നീ ചവിട്ടുക ഏറെ ആനന്ദിക്കും നൃത്തമാടുക ശവമഞ്ചത്തിൽ കയറും...! പക്ഷെ കാലുകളില്ലാത്ത എന്റെ കാൽപ്പാടുകൾ നീ കണ്ടില്ലല്ലോ? പകരം നീ അറിഞ്ഞതും വെറും വരകൾ ഊന്നു വടിയുടെ വെറും വരകൾ .....! ചിലപ്പോൾ ഒരു വൃത്തവും. എങ്കിലും നമുക്ക് നമ്മുടെ ഇടയിൽ അർത്ഥ വ്യത്യാസങ്ങളില്ല നിറങ്ങളും വർണങ്ങളും സംഗീതവും...! 22-06-2014

പുഴ ബാക്കി വെച്ച ഓർമ്മകൾ..!!

കാടിൻ നടുവിലൂടൊഴുകിയ  നീരുറവ കാട്ടുപൂക്കളെ തഴുകിയും  കാട്ടരുവിയായ് ഓടി നടന്നതും പുൽതലപ്പിൻ സ്നിഗ്ദ്ധ മോടെ ഒഴുകിയിരുന്നു ഞാൻ എന്ന പുഴ വറ്റി വരണ്ടു വിണ്ടു വെണ്ണീറായി...! ഒരു പക്ഷേ നാളെയാകാം എന്റെ പുനർജ്ജന്മം. ഇനിയും പറയാൻ മേഘകീറിൽ നിന്നും ഒരിറ്റു കണ്ണീർ വന്നു ഭൂമിയിൽ പതിഞ്ഞെങ്കിൽ. എന്നോടാത്മാവിൻ ചേർന്നു നിന്ന മണൽ തരികളെ പറിച്ചെടുത്തു മറ്റൊരു ചുമരുകൾക്കുള്ളിൽ തളച്ചതിനാൽ ഇനിയും ഒരു പുനർജ്ജന്മം ? ഇല്ല നശിച്ചട്ടില്ല കരുണതൻ സ്പർശം കുഞ്ഞു കരങ്ങളിൽ അഭയം പ്രാപിക്കും ഈ പുഴ.......!! 16-06-2014 

'നിന്റെ മൌനം പറഞ്ഞത്'..!

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ആരോടും മിണ്ടുന്ന നീ എന്നോട് മാത്രം മൌനം ഈ ഭൂവിൽ മൌനത്തോളം വലിയ സത്യവും സ്നേഹവും ഇല്ല....!! എത്ര ഞാൻ കൊതിയ്ക്കുന്നു ആ വലിയ മൌനം ഒന്നു വാചാലമാകാൻ മൊഴിഞ്ഞു നീ നിന്റെ മൌനത്തിലൂടെ നിന്റെ ആർദ്ര ഹൃദയത്തിൻ നേരും നിറയും. ഒപ്പം നിന്റെ വേദനകളെ പുഞ്ചിരിയിലൂടെ  ആശ്വസിപ്പിച്ചും. തീഷ്ണമായ നോട്ടത്തിലൂടെ സ്നേഹിച്ചും. ഞാൻ കലപില കാട്ടുമ്പോൾ താക്കീതിൻ മൌനത്തിൻ ചുംബനവും. ശംഖിൻ നാദം പോലെ നിന്റെ നിശ്വാസങ്ങൾ. അപ്പോഴും മൌനത്തിന്റെ ഇതളുകൾ കൊഴിയാതെ കൂടുന്നു. ഒന്ന് മാത്രം നീ പറഞ്ഞു നിന്റെ ദീര്‍ഘ നിശ്വാസം പിന്നെ മൌനമായ യാത്രയും ഈ ഭൂവിൽ നിന്നും..! 15-06-2014