നുറുങ്ങുകൾ..........!! (2)



1. ജീവിതം ഒരു പ്രതീക്ഷയാണ് ഒന്നിൽ നിന്ന് ഒന്നിലേക്ക് പകർന്നു കത്തുന്ന നിലവിളക്കു പോലെ .... ചിലത് കത്തും, ചിലത് കൂടുതൽ കത്തും, ചിലത് കെട്ടു പോകും.എന്നാലും കത്തിക്കണം പ്രതീക്ഷയുടെ, സ്നേഹത്തിന്റെ, നന്മയുടെ. സൂര്യൻ എന്നും ഉള്ളിൽ ഉദിയ്ക്കട്ടെ..... !!!

2. "നീ സ്നേഹത്തിന്റെ ചുരുക്കെഴുത്തുകൾ ആകുന്നു. നീ തന്നെ വ്യഥയും നീ തന്നെ വ്യാഖ്യാനവും". 

3. എവിടെയോ ഒരു വെളിച്ചത്തിന്റെ സുഖം.....
ഇരുൾ മുറിയുടെ മുള്ള് വേലിതുംബിൽ പിടയുന്നു.

4. നീ എന്ന പുഴയിൽ....
ഞാനൊരു അരുവിയായി.

5. മഞ്ഞു കട്ട അത് അലിഞ്ഞുപോയത് കടുത്ത ചൂടിൽ അല്ല; നല്ല മൂടൽ മഞ്ഞിൽ കൊടും തണുപ്പുള്ള നേരത്ത് വിയർത്തു മഞ്ഞു തുള്ളിയായി മാറി ..... എന്തൊരു വിരോധാഭാസം ..... ആ വിയർപ്പ് മഞ്ഞുകണങ്ങൾ തുടച്ചെടുത്തതോ.......?

6. നിൻറെ ആവശ്യങ്ങൾ, നിൻറെ ഇഷ്ടങ്ങൾ,മോഹങ്ങൾ, ആകുലതകൾ, കണ്ണീരുകൾ .......ഒരു പൂത്തിരിപോലെ കത്തിക്കുക ........എന്റെ മുന്നില്. ഞാൻ എൻറെ ശ്വാസം കൊടുത്തു അതൊക്കെ വാങ്ങിക്കാം.എന്റെ പൊന്നെ നിനക്ക് മാത്രമായി.......!! സംഭവിച്ചതെല്ലാം ഈശ്വരൻ എഴുതിയതാണ്. ഈശ്വരൻ എഴുതാത്തതൊന്നും വേണ്ട......!! എഴുതിയ നിൻ മുഖം .

7. എവിടെയൊക്കെയോ കുരുങ്ങി പോകുന്ന വാക്കുകളിൽ നിൻറെ
ശ്വാസത്തിന്റെ പരിമളം ഉന്മാദം പടർത്തുന്നു....

8. "നീ എന്ന സ്വപ്നത്തിലേക്ക് ഞാൻ എന്ന സങ്കൽപം ഒരു
മുട്ടിവിളിയുടെ പരിധിക്കുമുന്നിൽ പകച്ചു നില്ക്കുന്നു".

9."എങ്കിലും നമ്മളിൽ ഒരിടം അടയാളപ്പെടുത്തിയ നമുക്കീ
പ്രപഞ്ചത്തിനുമേൽ ഒരു കൈയ്യൊപ്പിടാം......"

10. "എവിടെയൊക്കെയോ നമ്മൾ ഒറ്റപ്പെട്ടിട്ടും യാതനയുടെ
സ്വരങ്ങളിൽ ശ്രുതിചേർന്ന് പോകുന്നു...."

11. കരയുകയാണെൻ മനം
കരയുകയാണെൻ സ്വരം
കരയുകയാണെൻ ജീവൻ
കരയുന്നില്ലെൻ ആത്മാവ്....!!

12. കണ്ണില്ലാത്തവന്റെ കാഴ്ചയോളം ഇല്ല
കാഴ്ചയില്ലാത്ത കണ്ണുള്ളവന്റെ ലോകം

13. ഒരു നീർക്കണമായി അലിഞ്ഞു ചേരുവാൻ
വെമ്പുന്ന മനസ്സിൻ നിശ്വാസങ്ങൾ
അടക്കിവയ്ക്കുവാൻ ശ്രമിയ്ക്കുന്തോറും
ആവതില്ലാ പറയാതിരിയ്ക്കുവാൻ....!! (17-08-2013)

14. പൂപോലെ വിരിയുന്ന സ്നേഹം....
ഒരു കുഞ്ഞിളം പൂവിന്റെ സുഗന്ധം
ഒരു കുഞ്ഞിന്റെ പരിമളം പുഞ്ചിരി....!!

15. നാം നമ്മെ അറിയാതെ അലയുന്നു വീണ്ടും വീണ്ടും
മറ്റൊരാളേ അറിയാൻ......!!!

16. ശബ്ദം നഷ്ടപെട്ട പൂരം പോലെ സ്വപ്‌നങ്ങൾ......!!!

17. ചിരിയുടെ ലോകത്തും ചിരിയറിയാതെ ചിലർ പകച്ചു
നിൽക്കുന്നു.......!!!

18. ഒരു കണ്ണുനീർ തുള്ളികൊണ്ടു പുൽനാമ്പ്......!!!

19. മഴയോടു എനിയ്ക്കിഷ്ടം, ആദ്രമായി എന്നോട് മഴയ്ക്കും...
എങ്കിലും ഇരുവരും അറിയുന്നില്ലാ തങ്ങളുടെ കണ്ണുനീർ....!!

20. ഒരു വട്ടത്തിനുള്ളിൽ അതിരുകളില്ലാതെയും
ഒരു വട്ടത്തിന് പുറത്തു അതിരുകൾ അറിഞ്ഞും
ജീവിക്കുന്നവർ....!!

21. തോടുകളും
അരുവികളും
പുഴകളും
വറ്റി വരണ്ടു
കണ്ണുനീരുകൾ
കടലോളം........!!

22. വലുതായി കാണാൻ
ചെറുതായിരുന്നാൽ നന്ന്.....!!.

23. ഉണ്ണാതെയുമ്മറത്ത്
ഒഴിഞ്ഞ വയറുമായി
ഉമ്മതൻ ഉണ്ണി.....!!

24. ഇന്നലെ എന്റെ മരണം
ഇന്ന് പ്രാണന് ഉപ്പ് കുഴച്ച ചോറ്
നാളെ എന്റെ ജനനം

25. ശബ്ദം ഇല്ലാ...
വെറും നിഴലുകൾ...
നിഴലില്ലാത്ത നിഴലുകൾ......!!.

26. രൂപ.... രൂപത...... രൂപാന്തരം.....!!

27. ജീവിതം എന്ന വ്യർത്ഥമാം മോഹത്തിൽ
അലയുന്ന മനം.....

28. മരിയ്ക്കാൻ പോലും കഴിയാത്തതിനെ ജീവിതം എന്ന്
വിളിക്കുന്നു..

29. അറിയാതെ ഞാനെൻ മിഴികൾ പൂട്ടവേ
മനമതിൽ ആ മുഖം വന്നു പതിച്ചു....

30. വെറുക്കപ്പെടേണ്ടവരല്ലെങ്കിലും
ഒരു മാത്ര വെറുത്തവർ... (വെറുക്കുന്നവർ)

31. ഒരു പുതുനാമ്പ് മുളയ്ക്കുന്ന
വേദനയെന്നുള്ളിൽ മുളപൊട്ടി.
എന്നിട്ടും വേദന;
വളർത്തുവതെങ്ങനെ
എങ്കിലും ഉണ്ടെന്നുള്ളിൽ ഒരു സുഗന്ധം...

32. അറിയാതെ അറിയാനുള്ള ആവരണം മാത്രം ജീവിതം...

33. കുത്തികുറിക്കാൻ അക്ഷരത്തിനോടുള്ള വിശപ്പ്‌
ഒപ്പം മനസ്സിനെ നിയന്ത്രിക്കാനൽപം വാക്കുകളും

34. കത്തിനിൽക്കും നിറദീപത്തിൻ നിറം
കെട്ടടങ്ങുമ്പോൾ നിറമില്ലാ നിറം
എങ്കിലും ഉണ്ടെന്നിൽ ഒരു നിറം
കെട്ടടങ്ങിയ കരിന്തിരിതൻ നിറം
ഒരു കറുത്ത പൊട്ട്........!!

35. പ്രണയം എല്ലാ മാലിന്യങ്ങളും തുടച്ചുനീക്കി; എന്നിട്ടും കണ്ണീരാണ് ഇപ്പോഴും ബാക്കിയാകുന്നതെങ്കിലും മുട്ടിവിളിക്കുന്നുണ്ട് എന്നുമെൻ പ്രാണനാൽ നീ ഉണരാത്ത അത്രയും നിശബ്ദമായ്. ഒരു വീണ പോലെ നീ എന്നിൽ അഴിഞ്ഞു കിടക്കുക, ശ്രുതിചേർത്തു മുറുക്കി വായിച്ചു ഞാൻ, നിന്റെ ചുണ്ടുകൾക്കിടയിൽ തളർന്ന് കിടക്കട്ടെ. എന്റെ, ഓരോ മീട്ടലിലും നീ കുഞ്ഞു പൂക്കളെ പ്രസവിക്കും.

36. നിനക്ക് ഒരു സ്വപ്നത്തിന്റെ നിറമാണ്, പ്രണയത്തിന്റെ
സുഗന്ധവും. അനങ്ങിയാൽ തുളുമ്പുന്ന സ്നേഹം. അത് ഞാൻ എങ്ങനെ പറയും ഭാഷ ചുമ്പനത്തിന്റെത് മാത്രമാകുമ്പോൾ...!

37. ആർദ്രമായ നിമിഷത്തിൽ ഓടിയണയും
പുണ്യത്തിൻ അനുഗ്രഹവും ഗീതവും..!

38. ഇന്നത്തെ അഹങ്കാരം
നാളത്തെ ചില്ലുജാലകത്തിൽ...!

39. പുൽതലപ്പിൽ പളുങ്കുമണികൾ മഴത്തുള്ളികൾ......!!

40. ഒരു പുൽകൊടി ചിത്രം കോറിയിടാൻ വെമ്പുന്നു
എൻ മനസ്സ്......!!

41. പടവുകൾ താണ്ടി എത്ര കുഴഞ്ഞാലും ഒരു മാത്ര മതി
നിശ്വാസങ്ങൾ ആകുവാൻ....!

42. ദീർഖ നിശ്വാസത്തിൻ മൊഴികൾ
പിന്നെ അലർച്ചകളുടെ കേളി
എങ്കിലും കേൾക്കേണ്ട ചെകിടിൽ
എത്തില്ലാ ഈ ഒച്ചകൾ

43. പാതയോരത്ത് ഉറങ്ങുന്നവർക്ക് വഴിക്കണ്ണുകൾ വേണ്ട
അവരെയും വേണ്ടാ ആർക്കും എങ്കിലും അവര്ക്കുണ്ടൊരു മനസ്സ്

44. മിഴി രണ്ടിലും കറുത്ത മുത്തുകൾ വെളുത്ത പ്രതലം കാണാൻ

45. തച്ചുടച്ചും തട്ടിഉടച്ചും കണ്ണ് നീരിൻ ഉപ്പുകൾ

46. മനുഷ്യനെ വേണ്ടാത്ത കുറെ കോലങ്ങൾ

47. മഴക്കാറിൻ വർണ ചിത്രം മാരിവില്ല്
മിഴിക്കാറിൻ വർണ രേഖ മിഴിനീരു

48. കടമകളും കടപ്പാടുകളും പിന്നെ പണത്തൂക്കവും
സ്നേഹം ആർക്കും വേണ്ട വെറും നാട്ട്യം....!!

49. ബാല്യത്തിൻ നിഷ്കളങ്കത
യൌവനത്തിൽ നഷ്ടപ്പെടുത്തുമ്പോൾ
വാർധ്യക്യത്തിൽ വീണ്ടെടുക്കും

50. ഇതാ ഇവിടെ നൃത്ത ചുവടുകളുടെ ഉരുൾച്ച
മിന്നൽ പിണറുകളുടെ ഉണർവ്
മധുരോദരമായ സംഗീതത്തിൻ ചിരി...!

51. അപ്രതീക്ഷിത സംഭവങ്ങളുടെ സമാഹാരം ആണ് ജീവിതം...!

52. നിനക്കെന്നെ നൂറുവട്ടം ഇഷ്ടമെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാണ്
നമുക്ക് നമ്മെ നഷ്ടപ്പെടുമെന്ന്. ഇനി നഷ്ടങ്ങൾ മാത്രം അനുഭവിക്കുക;
നിനക്ക് നേട്ടവും

53. മനുഷ്യനെ വേണ്ടാത്ത കുറെ കോലങ്ങൾ....!

54. സംഘടിച്ചു സംഘടിച്ചു സംഘട്ടനത്തിലും സങ്കടത്തിലും ആക്കേണ്ടാ...!

55. ഖബറിൽ മണ്ണു വീഴുമ്പോൾ
മനുഷ്യന്റെ മനസ്സില് കല്ലുവീഴും...!!

56. മാണിക്യങ്ങൾ കുപ്പയിലാണ്

57. പാലിൽ തേൻ തുള്ളി വീഴ്ത്തണോ മീൻ തുള്ളി വീഴ്ത്തണോ അതാണ്‌
ശ്രദ്ധിക്കേണ്ടത് 

Comments

  1. ഓരോ മൊഴിമുത്തുകളും ഏറെ പ്രാധാന്യമുള്ളത്.
    അഭിനന്ദനങ്ങൾ

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!