പുഴ ബാക്കി വെച്ച ഓർമ്മകൾ..!!
കാടിൻ നടുവിലൂടൊഴുകിയ
നീരുറവ കാട്ടുപൂക്കളെ തഴുകിയും
കാട്ടരുവിയായ് ഓടി നടന്നതും
പുൽതലപ്പിൻ സ്നിഗ്ദ്ധ മോടെ
ഒഴുകിയിരുന്നു ഞാൻ എന്ന പുഴ
വറ്റി വരണ്ടു വിണ്ടു വെണ്ണീറായി...!
ഒരു പക്ഷേ നാളെയാകാം
എന്റെ പുനർജ്ജന്മം.
ഇനിയും പറയാൻ മേഘകീറിൽ
നിന്നും ഒരിറ്റു കണ്ണീർ വന്നു
ഭൂമിയിൽ പതിഞ്ഞെങ്കിൽ.
എന്നോടാത്മാവിൻ ചേർന്നു നിന്ന
മണൽ തരികളെ പറിച്ചെടുത്തു
മറ്റൊരു ചുമരുകൾക്കുള്ളിൽ
തളച്ചതിനാൽ ഇനിയും ഒരു പുനർജ്ജന്മം ?
ഇല്ല നശിച്ചട്ടില്ല കരുണതൻ സ്പർശം
കുഞ്ഞു കരങ്ങളിൽ അഭയം പ്രാപിക്കും
ഈ പുഴ.......!!
16-06-2014
പുൽതലപ്പിൻ സ്നിഗ്ദ്ധ മോടെ
ഒഴുകിയിരുന്നു ഞാൻ എന്ന പുഴ
വറ്റി വരണ്ടു വിണ്ടു വെണ്ണീറായി...!
ഒരു പക്ഷേ നാളെയാകാം
എന്റെ പുനർജ്ജന്മം.
ഇനിയും പറയാൻ മേഘകീറിൽ
നിന്നും ഒരിറ്റു കണ്ണീർ വന്നു
ഭൂമിയിൽ പതിഞ്ഞെങ്കിൽ.
എന്നോടാത്മാവിൻ ചേർന്നു നിന്ന
മണൽ തരികളെ പറിച്ചെടുത്തു
മറ്റൊരു ചുമരുകൾക്കുള്ളിൽ
തളച്ചതിനാൽ ഇനിയും ഒരു പുനർജ്ജന്മം ?
ഇല്ല നശിച്ചട്ടില്ല കരുണതൻ സ്പർശം
കുഞ്ഞു കരങ്ങളിൽ അഭയം പ്രാപിക്കും
ഈ പുഴ.......!!
16-06-2014
Comments
Post a Comment