Posts

Showing posts from 2014

നുറുങ്ങുകൾ..........!! (2)

1. ജീവിതം ഒരു പ്രതീക്ഷയാണ് ഒന്നിൽ നിന്ന് ഒന്നിലേക്ക് പകർന്നു കത്തുന്ന നിലവിളക്കു പോലെ .... ചിലത് കത്തും, ചിലത് കൂടുതൽ കത്തും, ചിലത് കെട്ടു പോകും.എന്നാലും കത്തിക്കണം പ്രതീക്ഷയുടെ, സ്നേഹത്തിന്റെ, നന്മയുടെ. സൂര്യൻ എന്നും ഉള്ളിൽ ഉദിയ്ക്കട്ടെ..... !!! 2. "നീ സ്നേഹത്തിന്റെ ചുരുക്കെഴുത്തുകൾ ആകുന്നു. നീ തന്നെ വ്യഥയും നീ തന്നെ വ്യാഖ്യാനവും".  3. എവിടെയോ ഒരു വെളിച്ചത്തിന്റെ സുഖം ..... ഇരുൾ മുറിയുടെ മുള്ള് വേലിതുംബിൽ പിടയുന്നു. 4. നീ എന്ന പുഴയിൽ.... ഞാനൊരു അരുവിയായി. 5. മഞ്ഞു കട്ട അത് അലിഞ്ഞുപോയത് കടുത്ത ചൂടിൽ അല്ല; നല്ല മൂടൽ മഞ്ഞിൽ കൊടും തണുപ്പുള്ള നേരത്ത് വിയർത്തു മഞ്ഞു തുള്ളിയായി മാറി ..... എന്തൊരു വിരോധാഭാസം ..... ആ വിയർപ്പ് മഞ്ഞുകണങ്ങൾ തുടച്ചെടുത്തതോ.......? 6. നിൻറെ ആവശ്യങ്ങൾ, നിൻറെ ഇഷ്ടങ്ങൾ,മോഹങ്ങൾ, ആകുലതകൾ, കണ്ണീരുകൾ .......ഒരു പൂത്തിരിപോലെ കത്തിക്കുക ........എന്റെ മുന്നില്. ഞാൻ എൻറെ ശ്വാസം കൊടുത്തു അതൊക്കെ വാങ്ങിക്കാം.എന്റെ പൊന്നെ നിനക്ക് മാത്രമായി.......!! സംഭവിച്ചതെല്ലാം ഈശ്വരൻ എഴുതിയതാണ്. ഈശ്വരൻ എഴുതാത്തതൊന്നും വേണ്ട......!! എഴുതിയ നിൻ മുഖം . 7. എവിടെയൊക്കെയോ കുരുങ്ങി പോകുന...

പരാതികളും പരിഭവങ്ങളും

പരാതികളും പരിഭവങ്ങളും Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ദീർഖദൂരെ യാത്രയേക്കാളും നമുക്ക് വ്യസനം അടുത്ത മുറ്റത്തെത്താൻ ഒട്ടും സമയമില്ലെന്നു മധുരതരമായ ഒഴിഞ്ഞുമാറൽ. എങ്കിലും പരാതികളും പരിഭവങ്ങളും അവരോടു കാണിയ്ക്കും നന്മ നിറഞ്ഞ നമ്മുടെ മനസ്സ് പച്ചയും ചുവപ്പും കലർന്ന ഒരു ചിരിയും വാക്കും എന്തിനേറെ പറയുന്നു വെറും തോന്നലുകളെപ്പോലുള്ള വ്യാഖ്യാനവും പ്രവൃത്തിയുടെ മറവി ഉണ്ടചോറിനു വിപണിയിലെ വിലകണക്കാക്കുന്ന രീതി.....!! 04-07-2014

ഇന്നത്തെ മനുഷ്യന്റെ ചിന്തകൾ

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ഒന്ന് വേഗം എല്ലാം ഒതുക്കിതീർത്തു മറ്റൊരു വേഗത്തിലേക്കു എടുത്തു ചാടുന്നു. നുകരുന്നു പതഞ്ഞുപോന്തുന്നു ബോധം കെടൽ പിന്നെ എവിടെയോ ഒരു മയക്കം ഏറെ നേരം മയങ്ങുവാൻ അപ്പോഴും മടി വീണ്ടും. ചിരി അടുക്കും മുദ്രാവാക്യത്തിൻ സ്നേഹവും തലോടലും ഈറൻ അണിഞ്ഞ മണൽതരികൾ എവിടെ വെട്ടിമുറിച്ച മരങ്ങൾ രക്തകറയുടെ മണം, രുചി  എന്തിനോവേണ്ടി... അല്ലാ ഒന്നിനുവേണ്ടി മാത്രം കുറെ ചില്ലറ തുട്ടുകളുടെ കനം കൂട്ടിവയ്ക്കാൻ നഷ്ടപ്പെടുത്തുന്ന  മനുഷ്യത്വം സ്നേഹം തലോടൽ ഹാ വിചിത്രം ഇന്നത്തെ മനുഷ്യന്റെ മനസ്സ്..... എവിടെ മനസ്സ് ഇല്ലിപ്പോൾ അതും വെറും മരവിപ്പുകൾ കൊണ്ട് നിറഞ്ഞ മാംസപിണ്ടങ്ങൾ ....! മരവിപ്പിൻ  മരവിപ്പുമാറാൻ എന്തുണ്ട് വഴി ? ഒന്ന് മാത്രം മരണം സ്വയം.....! അല്ല കൊന്നൊടുക്കൽ വാക്കുകൾ കൊണ്ടുള്ള അസ്ത്രത്താൽ പിന്നെ കൊടും ഖഡ്ഗം..! വെട്ടി അരിഞ്ഞകോലങ്ങൾ പിന്നെ പേകൂത്തുകളും ആണിനും പെണ്ണിനും ഇല്ലാ നാണം ഉള്ളത് പട്ടിണിപാവങ്ങൾക്ക് ഉടുത...

എന്റെ കാൽപ്പാടുകൾ

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back എന്റെ കാൽപ്പാടുകൾ നീ ചുംബിയ്ക്കരുതെ അവയ്ക്ക് നോവും പകരം നീ ചവിട്ടുക ഏറെ ആനന്ദിക്കും നൃത്തമാടുക ശവമഞ്ചത്തിൽ കയറും...! പക്ഷെ കാലുകളില്ലാത്ത എന്റെ കാൽപ്പാടുകൾ നീ കണ്ടില്ലല്ലോ? പകരം നീ അറിഞ്ഞതും വെറും വരകൾ ഊന്നു വടിയുടെ വെറും വരകൾ .....! ചിലപ്പോൾ ഒരു വൃത്തവും. എങ്കിലും നമുക്ക് നമ്മുടെ ഇടയിൽ അർത്ഥ വ്യത്യാസങ്ങളില്ല നിറങ്ങളും വർണങ്ങളും സംഗീതവും...! 22-06-2014

പുഴ ബാക്കി വെച്ച ഓർമ്മകൾ..!!

കാടിൻ നടുവിലൂടൊഴുകിയ  നീരുറവ കാട്ടുപൂക്കളെ തഴുകിയും  കാട്ടരുവിയായ് ഓടി നടന്നതും പുൽതലപ്പിൻ സ്നിഗ്ദ്ധ മോടെ ഒഴുകിയിരുന്നു ഞാൻ എന്ന പുഴ വറ്റി വരണ്ടു വിണ്ടു വെണ്ണീറായി...! ഒരു പക്ഷേ നാളെയാകാം എന്റെ പുനർജ്ജന്മം. ഇനിയും പറയാൻ മേഘകീറിൽ നിന്നും ഒരിറ്റു കണ്ണീർ വന്നു ഭൂമിയിൽ പതിഞ്ഞെങ്കിൽ. എന്നോടാത്മാവിൻ ചേർന്നു നിന്ന മണൽ തരികളെ പറിച്ചെടുത്തു മറ്റൊരു ചുമരുകൾക്കുള്ളിൽ തളച്ചതിനാൽ ഇനിയും ഒരു പുനർജ്ജന്മം ? ഇല്ല നശിച്ചട്ടില്ല കരുണതൻ സ്പർശം കുഞ്ഞു കരങ്ങളിൽ അഭയം പ്രാപിക്കും ഈ പുഴ.......!! 16-06-2014 

'നിന്റെ മൌനം പറഞ്ഞത്'..!

Public Friends Only Me Custom Close Friends Family See all lists... University of Kerala Abu Dhabi, United Arab Emirates Area Go Back ആരോടും മിണ്ടുന്ന നീ എന്നോട് മാത്രം മൌനം ഈ ഭൂവിൽ മൌനത്തോളം വലിയ സത്യവും സ്നേഹവും ഇല്ല....!! എത്ര ഞാൻ കൊതിയ്ക്കുന്നു ആ വലിയ മൌനം ഒന്നു വാചാലമാകാൻ മൊഴിഞ്ഞു നീ നിന്റെ മൌനത്തിലൂടെ നിന്റെ ആർദ്ര ഹൃദയത്തിൻ നേരും നിറയും. ഒപ്പം നിന്റെ വേദനകളെ പുഞ്ചിരിയിലൂടെ  ആശ്വസിപ്പിച്ചും. തീഷ്ണമായ നോട്ടത്തിലൂടെ സ്നേഹിച്ചും. ഞാൻ കലപില കാട്ടുമ്പോൾ താക്കീതിൻ മൌനത്തിൻ ചുംബനവും. ശംഖിൻ നാദം പോലെ നിന്റെ നിശ്വാസങ്ങൾ. അപ്പോഴും മൌനത്തിന്റെ ഇതളുകൾ കൊഴിയാതെ കൂടുന്നു. ഒന്ന് മാത്രം നീ പറഞ്ഞു നിന്റെ ദീര്‍ഘ നിശ്വാസം പിന്നെ മൌനമായ യാത്രയും ഈ ഭൂവിൽ നിന്നും..! 15-06-2014

എനിയ്ക്കൊട്ടും സമയമില്ലാ...!!

എനിയ്ക്കൊട്ടും സമയമില്ലാ  ചെയ്തു തീര്ക്കുവാൻ ഒരുപാട് പർവ്വത നിരകളോളം കാടുകളോളം കടലോളം എല്ലായിടത്തും ഞാനെത്തണം അതും ഈ ഭൂമിയിൽ നിന്നുകൊണ്ട്. ആകെ ഒരു ഇത്തിരി സമയം; ചെയ്തു തീർക്കുന്നതോ വളരെ കുറച്ചും; ആകെ ചെയ്യുന്നത് കുറെ തോന്നലുകൾ നിര നിരയായും നിരയല്ലാതെയും കുത്തികുറിച്ചും. ഇനിയും ബാക്കി എനിയ്ക്ക് ചെയ്യണം.....! 11-06-2014

മനസ്സെപ്പോഴും ഏകാന്തമായ തടവറയിൽ.......!

തിരിഞ്ഞു നൊക്കീടാതെ  മുന്നോട്ടു പോവുകാൻ മനസ്സ് പറയുമ്പോഴും എപ്പെഴോ ഒരു മാത്ര മിഴി തിരിഞ്ഞുനോക്കി മറുകരയിലേക്ക് ; എന്തോ ഓർത്തു പുണ്യ പാപങ്ങളുടെ അനുഭവങ്ങൾ .....! മനസ്സെപ്പോഴും ഏകാന്തമായ തടവറയിൽ മിഴികൾക്കിടയിൽ.....!! 07-06-2014

മിഴിപൂവ്....!

മിഴിപൂവ്....! ഏതോ പൂതുമ്പിനാൽ  മിഴികൾ തുറന്ന നേരം ഞാനറിയാതെ നോക്കി നിന്നു...! മിഴിതുറന്ന പൂവിന്റെ ചാരുത അരുണന്റെ താഴുകിലാൽ നിർനിമേഷമായ് നിന്നു. സൂര്യന്റെ ശോഭയും പൂവിൻ ചന്തം ഇരട്ടിച്ചും അടുത്ത നിമിഷം കൊഴിയുമെന്നറിയാതെ....!! മറ്റൊരു രീതി........... കൊഴിയതിരിയ്ക്കട്ടെ ഒന്നും ആഗ്രഹങ്ങളും മോഹങ്ങളും സ്നേഹത്തിന്റെ ഈ തലോടലും വിരൽ തുമ്പ് പകരും നിർവൃതിയും നെഞ്ചോടു ചേരും ആർദ്ര നിമിഷങ്ങളും കണ്ണിൽ നിറയും സ്നേഹപ്പൂക്കളും കവിളിൽ തെളിയും അരുണശോഭയും ചുണ്ടിൽ തുടിയ്ക്കും മൌനഗീതങ്ങളും 31-03-2014

08-04-2014 @ Lake Park Abudhabi wrote on my birthday...........!

1. എത്ര നോവുകൾ താണ്ടിയാലും      ഉറവയായ് ഉയിർകൊള്ളുന്നു     സ്നേഹത്തിന്റേയും     കാരുണ്യത്തിന്റേയും     നൈർമ്മല്യം......!! 2. നിനവിന്റെ വേരുകൾ     നോവിൻറെ വെളിച്ചം     കരുണയുടെ പൂവുകൾ     നന്മയുടെ പൊരുളുകൾ....!! 3. ജന്മ ദിനത്തിൻ പുണ്യം     ഇന്നും ഞാനറിഞ്ഞിടുന്നു     സ്നേഹം തുളുമ്പും     അക്ഷരങ്ങളും, വാക്കുകളും     അതിൻ പൊരുളും.....!! അതിനായി സമർപ്പിക്കുന്നു സ്നേഹ സാഗരമായ ജനനിക്കും സ്നേഹ വിപിനമായ താതനും.... ഉയിർ കൊളളുന്ന പ്രിയതമനും ജന്മപുണ്യങ്ങളായ സ്നേഹവാത്സല്യ നിധികൾക്കായി ഒരായിരം പ്രാർത്ഥനകളോടെ.....!! വാൽത്സ്യല്യത്തിൻ സ്നേഹം കടലോളം നുകർന്നും പിതാവിൻ ഹൃദയതാളം അറിഞ്ഞും നെഞ്ചിൻ ചൂട് പകര്ന്നു നല്കിയും ഇന്നും അനുഗ്രഹമായി തുടരുന്നു.....!! ഒരു മാത്ര കൈവിരൾ പിടിച്ചു നടത്തിയില്ലാ...... തന്നു ആവോളം ആ ഹൃദയതാളം മരണം വരേയും.....!! 

മൗനമീ യാത്രാമൊഴി........!!

മൗനമീ യാത്രാമൊഴി........ അങ്ങനെ അങ്ങനെ ആ ദിവസമിങ്ങടുക്കാറായി ഹൃദയം പൊള്ളുന്ന ഒരു വേനലവധിക്കാലം ഇഷ്ടങ്ങളുടെ നിറഭേദങ്ങൾ പൂത്ത മരുഭൂമിയും ഇഷ്ടക്കാരോടൊത്ത് കാറ്റ് കൊണ്ട കാറ്റാടി മരവും സായന്തനങ്ങളിൽ കൈ പിടിച്ചു നടന്ന വഴികളും വ്യത്യസ്ത രാജ്യക്കാരോടോത്ത് വ്യത്യാസമില്ലാതെ മാനവ ഹൃദയം ഒന്നിച്ചിരുന്ന പൂന്തോട്ടങ്ങളും ഇങ്ങനെത്തന്നെയുണ്ടാവും ഈ അബുദാബിയിൽ എന്നാൽ ഞാനുണ്ടാവില്ല എന്നിലെ സ്വപ്നങ്ങളും... യാത്രയുടെ തയ്യാറെടുപ്പുകൾ മാറാപ്പ് കെട്ടുന്നുണ്ട് മുറിവേറ്റ മനസ്സിൻറെ നീറ്റൽ കണ്ണ് നിറക്കുന്നുണ്ട് കേട്ടതൊന്നും കാതുകൾക്ക് വിശ്വസിക്കാനാവുന്നില്ല വളർന്നു പോയില്ലേ...എന്നാൽ വളർന്നിട്ടില്ലിപ്പഴും മനസ്സിലിന്നും പിഞ്ചുപൈതലിൻറെ ദുർവാശികൾ ശിക്ഷ കിട്ടിയിട്ടും പള്ളിക്കൂടം വിട്ടു പോവണ്ടെന്ന്. പുലരാനിനി നാഴിക മാത്രം, കോഴി കൂവാനൊരുങ്ങി ഇനി പോവുക തന്നെ പോവാതിരിക്കാൻ തരമില്ല നഷ്ടങ്ങളുടെയും ഇഷ്ടങ്ങളുടെയും ബാക്കി പത്രം സൂക്ഷിച്ചു വെക്കട്ടെ മാറാല കെട്ടാത്ത മനസ്സെപ്പോഴും ഇനി ഞാൻ യാത്ര പറയുന്നില്ല പറയാനാവുന്നുമില്ല കാണും നമ്മളിനിയും കാണാതിരിക്കാനാവില്ലല്ലോ കാണുന്നത് വരെ പരസ്പരം കാണാം നമുക്കിനി ...

ഒരു വേള......!!

ഒരു വേള നാം അറിഞ്ഞിട്ടുണ്ടാവാം അലിഞ്ഞിടാതേ....... ഒരു വേള നാം അകന്നിട്ടുണ്ടാവാം അടുത്തിടാതേ...... ഒരു വേള  നാം വീണിട്ടുണ്ടാവാം മുറിവുണ്ടാകാതേ..... ഒരു വേള നാം കരഞ്ഞിട്ടുണ്ടാവാം ചിരിച്ചുകൊണ്ട്...... ഒരു വേള നാം മറന്നിട്ടുണ്ടാവാം ഓർമ്മയിലൂടെ....... ഒരു വേള നാം മരിച്ചിട്ടുണ്ടാവാം ജീവനോടെ......  03-04-2014

...............!!

ഒരു വലിയ നൊമ്പരത്തോടെ മിഴി നിറയാതെ മഴ നനയാതെ വെയിൽ അറിയാതെ നിഴൽ ഇല്ലാതെ നിലാവില്ലാതെ സ്വപ്നങ്ങളിൽ വരാതെ ഒരു യാത്ര പറച്ചിലില്ലാതെ പതിയെ നടന്ന് അടുക്കുന്നു........!! 19-03-2014

പട്ടം.....!!

നീല ഗഗന വീചികളിൽ പവനൻ കരങ്ങളാൽ ആടിയുലഞ്ഞും തത്തി കളിച്ചും പറക്കുന്ന പട്ടം. എൻ ജീവശ്വാസത്തിൻ താളത്തിലാണ് പറക്കുന്നതെന്നും ... നീ അറിയുക ഒരു നൂൽ ചരടിലൂടെ എൻ കരങ്ങൾ പൊക്കിയും താഴ്ത്തിയും പതുക്കെ നിൻ ജീവനെ പൊട്ടിയടർത്താതെയും ഉയരങ്ങളിലേക്കു പറന്നുയരാൻ.... ഞാനീ മണ്ണിൽ നിന്നും നിന്നെ ഉയർത്തുന്നു..... 15-02-14

ഉദ്യാനം....!!

ഉദ്യാനം....!! ആത്മാവിനുള്ളിൽ ജീവിതം അമൂല്യവും ദിവ്യവുമായി ഒഴുകുന്നു; എങ്ങലടിച്ചുള്ള കരച്ചിലിൻ പുഴയും പുഞ്ചിരി വിടരുന്ന പുഷ്പങ്ങളും, തഴുകി തലോടാൻ കാറ്റിൻറെ കൈവിരലില്ലാതെ പകർത്തുന്ന സൌരഭ്യമേതെന്നു ... പൂക്കൾക്കുമറിയില്ലാ.. കൊഴിഞ്ഞപൂക്കളിനി വരില്ലാ ഓർമ്മതൻ സൌന്ദര്യം. ആ മലരിൻ തേജോമയം മാത്രം ബാക്കിയാക്കി... ദിവ്യമായ പൂന്തോട്ടത്തിലെ പൂക്കളെപ്പോലെ മനുഷ്യരും കുറച്ചുപേർ മനോഹരവും പണ്ഡിതരും ചിലർ കർമ്മ നിരതർ, ഗുണന്മാരും പൂക്കൾ മനോഹരമായ പൂക്കൾ ദൈവത്തിൻ ഉദ്യാനത്തിൻ.....!! 05-02-2014

ചരൽപ്പാത......!! [23-01-2014]

ചരൽപ്പാത......!! പകലന്തിയോളം ചെങ്കൽചുമന്നു ത്തഴമ്പിച്ച നെറുകയിൽ കൊഴിയുന്നു പുലരികൾ തളരുന്ന സന്ധ്യകൾ വളരുന്ന രാത്രികൾ. ബോധവും അബോധവും മാറി മാറിക്കെട്ടി ... മറിയുന്നൊരമ്മയുടെ യരികത്തു ധർമ്മാ- ശുപത്രിയ്ക്കകം മരണവാർഡിൽ സിസ്റ്റർ മരുന്നു നീട്ടുമ്പോൾ ചിരിയ്ക്കുന്നു കരയുന്നു ധാത്രി. കോമയിൽ കട്ടിലി- ന്നരികിലേയ്ക്കാരോടി യണയുന്നു... പാദുകമില്ലാത്ത ശൈശവമപ്പുറം എത്ര പരുക്കൻ ചരൽപ്പാത നീളുന്നു....... 23-01-2014

ആത്മപ്രകാശം.......!! [21-01-2014]

ആത്മപ്രകാശം.......!! അറിവിൻറെ ലോകത്തെത്തുമ്പോഴും അറിയാതെ നമ്മുടെയുള്ളമെരിയുന്നു. എത്ര നാം അറിഞ്ഞാലും, പിന്നെയും പിന്നെയും അഴലാൽ അറിവുകൾ നേടുന്നു..... നോവുകളവയുടെ തീവ്രത ... നിനയാതെത്തിടുമ്പോൾ ഉള്ളം പിടയ്ക്കുവത് നാം നെടുവീർപ്പിനാൽ നിന്നിടുന്നു. എരിഞ്ഞടങ്ങുന്ന ജീവിതങ്ങൾക്കു എരിയാതെരിയും ഒരു വെളിച്ചം ആത്മാവിൻ ചൈതന്യത്തിൻ ആത്മപ്രകാശം....... 21-01-2014

പാവകൾ.......!!! [08-01-2014]

പാവകൾ.......!!! എല്ലാപേരും പാവങ്ങൾ...പാവകളും; സ്വന്തം നിഴലിലും ചരടു കളിയിൽ ചാടുന്നവർ..... മുഖമുള്ള പാവകളും; ഇല്ലാത്തവയും മുഖമൂടിയുള്ളവയും; മുഖമുള്ള പാവകൾ നൂൽച്ചരടിൻ നൃത്തം കാണാൻ അസഹനീയം. മുഖമില്ലാത്ത മറ്റൊരു മുഖത്തിൻ ... പാടുള്ള പാവകൾ പാപികളായി മാറുന്നു, എങ്കിലും പാവകളായി മാത്രം നിന്ന് കാണുന്നു മറ്റു ചിലർ.....!!! 08-01-2014

ഒരു 'വട്ടം'...........!! [03-01-2014]

ഒന്നുമില്ലാന്നുള്ളതും ഒന്നുമേ അല്ലാന്നുള്ളതും ഒന്നു ഉണ്ടെന്നുള്ളതും ഒന്നു തന്നെ. ഒരു 'വട്ടം' അതിലുള്ളതെല്ലാം ഒന്നു ആണെന്നുള്ളതും ഒന്നു തന്നെ. ഒരു അക്കത്തിനു ഒരു തുടക്കവും ഒടുക്കവും കാണാം ഒന്നുമല്ലാത്ത പൂജ്യത്തിനു ഒരു തുടക്കവും ഒടുക്കവുമില്ലാ.....

പുഴുവരിയ്ക്കപ്പെടെണ്ട ശരീരം.....!! [28-12-2013]

നിന്നിടത്തു നിന്നു താഴേക്കു പതിയ്ക്കുവാൻ ഭൂമിയില്ലാ പിന്നെ പറക്കുവാൻ ചിറകുകളും.... ഉള്ളതെൻ ശ്വാസം പ്രാണൻ പോകുന്നത് കാണുവാൻ കഴിയുന്നില്ലാ ഈ ശരീരം....... പുഴുവരിയ്ക്കപ്പെടെണ്ടത്.... ഈ നിമിഷത്തിൽ പുഴുവരിച്ചു തീർന്നെങ്കിലെന്നു എൻ മനമുരുകി പ്രാർത്ഥിക്കുന്നു....