ഉദ്യാനം....!!

ഉദ്യാനം....!!

ആത്മാവിനുള്ളിൽ ജീവിതം
അമൂല്യവും
ദിവ്യവുമായി ഒഴുകുന്നു;
എങ്ങലടിച്ചുള്ള കരച്ചിലിൻ പുഴയും
പുഞ്ചിരി വിടരുന്ന പുഷ്പങ്ങളും,
തഴുകി തലോടാൻ കാറ്റിൻറെ
കൈവിരലില്ലാതെ
പകർത്തുന്ന സൌരഭ്യമേതെന്നു ...
പൂക്കൾക്കുമറിയില്ലാ..
കൊഴിഞ്ഞപൂക്കളിനി വരില്ലാ
ഓർമ്മതൻ സൌന്ദര്യം.
ആ മലരിൻ തേജോമയം മാത്രം ബാക്കിയാക്കി...

ദിവ്യമായ പൂന്തോട്ടത്തിലെ
പൂക്കളെപ്പോലെ മനുഷ്യരും
കുറച്ചുപേർ മനോഹരവും പണ്ഡിതരും
ചിലർ കർമ്മ നിരതർ, ഗുണന്മാരും
പൂക്കൾ മനോഹരമായ പൂക്കൾ
ദൈവത്തിൻ ഉദ്യാനത്തിൻ.....!!
05-02-2014

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!