പട്ടം.....!!

നീല ഗഗന വീചികളിൽ
പവനൻ കരങ്ങളാൽ
ആടിയുലഞ്ഞും
തത്തി കളിച്ചും
പറക്കുന്ന പട്ടം.
എൻ ജീവശ്വാസത്തിൻ
താളത്തിലാണ്
പറക്കുന്നതെന്നും...
നീ അറിയുക
ഒരു നൂൽ ചരടിലൂടെ

എൻ കരങ്ങൾ പൊക്കിയും
താഴ്ത്തിയും
പതുക്കെ നിൻ ജീവനെ
പൊട്ടിയടർത്താതെയും
ഉയരങ്ങളിലേക്കു
പറന്നുയരാൻ....
ഞാനീ മണ്ണിൽ നിന്നും
നിന്നെ ഉയർത്തുന്നു.....
15-02-14

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!