ആത്മപ്രകാശം.......!! [21-01-2014]

ആത്മപ്രകാശം.......!!

അറിവിൻറെ ലോകത്തെത്തുമ്പോഴും
അറിയാതെ നമ്മുടെയുള്ളമെരിയുന്നു.
എത്ര നാം അറിഞ്ഞാലും,
പിന്നെയും പിന്നെയും
അഴലാൽ അറിവുകൾ
നേടുന്നു.....

നോവുകളവയുടെ തീവ്രത ...
നിനയാതെത്തിടുമ്പോൾ
ഉള്ളം പിടയ്ക്കുവത് നാം
നെടുവീർപ്പിനാൽ നിന്നിടുന്നു.

എരിഞ്ഞടങ്ങുന്ന ജീവിതങ്ങൾക്കു
എരിയാതെരിയും ഒരു വെളിച്ചം
ആത്മാവിൻ ചൈതന്യത്തിൻ
ആത്മപ്രകാശം.......

21-01-2014

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!