വഴികൾ
വഴികൾ
***********
ഇങ്ങനെയങ്ങു പോകും
ഒന്നുമല്ലാതെ ,
വെറുതെ
അതാണു ജീവിതം.
വേദനകൾക്കും
പരിധിയില്ല.
നീണ്ട പുഴയുടെ
ഓരത്ത്
ചരൽ കുന്നുകൾ
പാരിജാതപൂവിന്റെ
പാതകളിലൂടെ പോയിട്ടും
ചെന്നെത്തിയതോ
കരിയിലകൾ മൂടിയ
മണ്‍പാതകൾ.
നാളെയുടെ
സ്വപ്നത്തുരുത്തിലേക്കുള്ള
നീണ്ട ഇടവഴികൾ .
08-11-2015
Comments
Post a Comment