ചിലപ്പോഴൊക്കെ വെളിച്ചത്തിനുമുണ്ട് നൊമ്പരങ്ങൾ.... Get link Facebook X Pinterest Email Other Apps May 10, 2017 ചിലപ്പോഴൊക്കെ വെളിച്ചത്തിനുമുണ്ട് നൊമ്പരങ്ങൾ.... ചിലപ്പോഴൊക്കെ വെളിച്ചത്തിനുമുണ്ട് നൊമ്പരങ്ങൾ; കരഞ്ഞ് തീർത്ത് പറഞ്ഞു ചിരിച്ച് വെളിച്ചത്തിലൂടെ... പിന്നെ ഇരുളിലായ് നിറഞ്ഞു നിറഞ്ഞ് അട്ടഹസ്സിക്കുന്നവർ, പകലിനെ ഇരുൾ കൊണ്ട് മൂടിവയ്ക്കുന്നു.......! 23-06-2015 Anooja Anil Kumar Get link Facebook X Pinterest Email Other Apps Comments
നശിച്ച ഓർമ്മ....! May 10, 2017 ജീവിത സായാഹ്നത്തിൽ മൗനത്തിന്റെ നേർത്ത നൂലിഴകളിലൂടെ നശിച്ച ഓർമ്മ....! ഓരോ മനസ്സിലും സുഖദസ്വപ്നങ്ങളായിരുന്നു. എങ്കിലും പൂർണ്ണത വരാതെ അർദ്ധവിരാമത്തിൽ അർദ്ധോക്തിയിൽ നില്ക്കുന്ന ജന്മങ്ങൾ...! Anooja Anil Kumar 21-09-2015 Read more
അമ്മ.........!!!![07-03-2013] June 11, 2013 അമ്മ = ഉമ്മ, നന്മ, മേന്മ, ഉണ്മ, സ്നേഹം ......... അമ്മ അമ്മതന്‍ മാറിടത്തിന് അമൃത് നുണഞ്ഞും; അമ്മതന്‍ ഉമ്മയുടെ തീവ്രതയറിഞ്ഞും ; അമ്മതന്‍ ശ്വാസത്തിന് സംഗീതം അറിഞ്ഞും ; അമ്മതന്‍ നിശ്വാസത്തിന് തേങ്ങള്‍ അറിഞ്ഞും; അമ്മതന്‍ തലോടലിന് സ്നിഗ്ദ്ധത അറിഞ്ഞും; അമ്മതന്‍ വാക്കിന് മാധുര്യം അറിഞ്ഞും; അമ്മതന്‍ നോക്കിന് ആര്‍ദ്രത അറിഞ്ഞും; അമ്മതന്‍ ശകാരത്തിന് നോവറിഞ്ഞും; അമ്മതന്‍ ആക്രോശത്തിന് ആഴമറിഞ്ഞും; അമ്മതന്‍ സ്നേഹത്തിന് പൂര്ണതയറിഞ്ഞും.....!!! Read more
ഉപാസന.....!! July 27, 2013 ഉപാസന.....!! നീലയാമിനികൾ തൻ നിശബ്ദയാമങ്ങളിൽ ശ്രീലപുഷ്പങ്ങൾ മൂകം ഞെട്ടറ്റുപതിക്കവേ നീല വാനത്തിൻ ചുണ്ടിൽ താരകൾ പൂക്കുന്നേരം, നീലസാഗര ഹൃത്തിൻ വീചികളുടയുമ്പോൾ, നിൻ ദിവ്യസംഗീതത്തിൻ നാദവീചികൾവന്നെൻ വേദനതൂവും കരൾതുമ്പത്തു ചുംബിക്കവേ... ദേവ! നിൻ തിരുമുഖദർശനം കൊതിച്ചെന്റെ പാവമാം മനം നൊന്തുവിങ്ങിമാഴ്കുന്നൂ മൂകം. ... നിന്റെ സംഗീതത്തിനായ് നെഞ്ഞിടിപ്പുകൾ മുട്ടി- യുടയും നിമിഷങ്ങളെണ്ണി ഞാനുഴറവേ ദേവ: നീ മൂകം നിന്നു പുഞ്ചിരിതൂകിത്തൂകി ക്കേഴുമെന്നാത്മാവിന്റെ ചെഞ്ചുണ്ടിലാലിയുന്നു. ധന്യമാണിപ്പാവത്തിൻ ജീവിതമൊരു കുഞ്ഞു- പ്പൂവിന്റെയുള്ളം പോലെ, നിന്നിൽ ഞാനലിയട്ടെ. അനൂജ അനിൽകുമാർ [25-07-13] Read more
Comments
Post a Comment