അലയുന്ന മനസ്സ്
അലയുന്ന മനസ്സ്
*******************
കടൽ കടന്നുവരുന്ന മഴക്കാറ്റ്,
ജീവിതം എത്തിപ്പിടിയ്ക്കാൻ
അക്കരയിൽ അലയുന്ന മനസ്സ്
ഒരുപാടു നോവുകളിലും
വേച്ചു വേച്ചു കയറുന്നു.
തിരശീലയ്ക്കു പിന്നിലെ
വേഷങ്ങൾകണ്ടു കളിനിർത്തുന്നവർ....
വിയർപ്പിന്റെ രുചി നുകർന്നു
തിരിഞ്ഞു നടക്കുന്നു അവർ
എന്തിനോ വേണ്ടി
ആർക്കൊക്കെയോ വേണ്ടി
നിർത്താതെ....നിർത്താതെ....
താനേ നിന്നുപോകുന്ന ഒരു
ദിനത്തിനു വേണ്ടിയും....!
Anooja Anil Kumar
23-11-2015
Comments
Post a Comment