ഹൃദയപുഷ്പങ്ങൾ...!!!

അക്ഷര മുത്തുകള്‍ കോര്‍ത്തഗ്നി 
ജ്വലിക്കുമെത്രയോ കാവ്യധാരയാല്‍
മനംനിറയ്ക്കുമെന്നച്ചന്‍റെ  
ഓര്‍മ്മയാം കാവ്യപുസ്തകത്തി-
ലേക്ക് കണ്ണീര്‍ പൂക്കളര്‍പ്പിച്ചുകൊണ്ട്
എന്റെ കോടി പ്രണാമം.....!!!
 
ഹൃദയപുഷ്പങ്ങൾ...!!!

അരിയിലാദ്യമാ-
യക്ഷരം തൊട്ടെന്റെ
നെറുകയിൽ ച്ചുംബിച്ചതച്ഛനല്ലേ.
അറിവുമമൃതവും ചുരന്നെന്റെ
ജീവനിൽ അണയാത്ത ദീപമായച്ഛനില്ലേ.....

ഒരു വരി നുള്ളിക്കുറിമ്പോളുള്ളിലും
ഒഴിയതൊഴുകെമെന്നെച്ഛനല്ലേ.
ഒരു ശ്വാസസ്പർശമായ്
അറിയുന്നു ഞാനെന്നും
ഈ ജന്മഭാഗ്യമായെന്നച്ഛനെ.

പകരട്ടെഞാനിറ്റു കണ്ണീരിനാലെന്റെ
സ്മൃതിയിൽ ജ്വലിക്കുമാ,
സൂര്യതേജസ്സിനെ.
നമിക്കുന്നു ഞാനീ പിടക്കുന്ന
പ്രാണനാൽ നമസ്കരിക്കുന്നെൻ
ഹൃദയപുഷ്പങ്ങളാൽ.

അനൂജ അനിൽകുമാർ
[25-07-13]

Comments

  1. നമസ്കരിക്കുന്നു ഞാനും നിന്‍ സ്നേഹത്തിനു മുന്നില്‍..ഭാഗ്യമുണ്ടാവട്ടെ അടുത്ത ജന്മത്തിലും ഈ അച്ചന്റെ മകളായി ആ സ്നേഹത്തിന്‍ തലോടലറിയാന്‍...

    ReplyDelete
  2. നന്നായിരിക്കുന്നു

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!