വേദന.....!!! [25-04-2013]
വേദന
വേദന മാത്രമായി പെയ്യുവാനെന്തിനു
വാര്മുകിലെ നീ അരുകിലെത്തി ;
വേഴാമ്പലാം എൻറെ
അരുകിലെത്തി ..........
തോരാതെ പെയ്യുന്ന
കണ്ണുനീരെന്നിലെ
തീരാത്ത ദുഃഖമായ് തീര്ന്നിടുന്നു......
വിറയ്ക്കുന്ന നിൻറെ വാക്കുകൾ
വീണെന്റെ ഹൃദയം..
തകരുന്നു നീയറിഞ്ഞോ ....
അരുകിലായ് അല്ലെങ്കിലു-
മെങ്കിലും ഞാനില്ലേ ......
അണയാതെ കത്തുന്ന
നാളമായ് നിന്നുള്ളിൽ
ശാന്തമായ് ഒഴുകുന്ന
പുഴപോലെയായ് വന്നു
ശാരദേ നീ എന്നിൽ അലിഞ്ഞു ചേരു.....
എന്റെ മാറിലെ ശ്രുതിയിൽ
ലയിച്ചു ചേരു .
വേദന മാത്രമായി പെയ്യുവാനെന്തിനു
വാര്മുകിലെ നീ അരുകിലെത്തി ;
വേഴാമ്പലാം എൻറെ
അരുകിലെത്തി ..........
തോരാതെ പെയ്യുന്ന
കണ്ണുനീരെന്നിലെ
തീരാത്ത ദുഃഖമായ് തീര്ന്നിടുന്നു......
വിറയ്ക്കുന്ന നിൻറെ വാക്കുകൾ
വീണെന്റെ ഹൃദയം..
തകരുന്നു നീയറിഞ്ഞോ ....
അരുകിലായ് അല്ലെങ്കിലു-
മെങ്കിലും ഞാനില്ലേ ......
അണയാതെ കത്തുന്ന
നാളമായ് നിന്നുള്ളിൽ
ശാന്തമായ് ഒഴുകുന്ന
പുഴപോലെയായ് വന്നു
ശാരദേ നീ എന്നിൽ അലിഞ്ഞു ചേരു.....
എന്റെ മാറിലെ ശ്രുതിയിൽ
ലയിച്ചു ചേരു .
Comments
Post a Comment