മേഘങ്ങള് (09-01-2013)

മേഘങ്ങള് (09-01-2013)

നിനക്ക് ശേഷം നഷ്ടമായത്
ഉറക്കത്തിന്റെ അപാരതയെ......
നിനക്ക് ശേഷം നഷ്ടമായതത്രയും
രാത്രിയുടെ ഉര്‍വരതയെ......
പെയ്യ്തോഴിയാതെ ഇത്ര നാള്‍
മഴമേഘങ്ങള്‍
കാത്തുകിടന്നത്
നിന്റെ പ്രണയം പെയ്യ്തു
തീരാഞ്ഞതിനാലോ ............
ഉവ്വ് !
നിന്റെ കണ്ണുകളില്‍
വെളിച്ചത്തിന്റെഒരു തുള്ളി കണ്ണീര്‍ !
തുടച്ചു മാറ്റാന്‍ വിരലെടുക്കാഞ്ഞത്
വരണ്ടു പോയാ ചുണ്ടിന്റെ
വിശപ്പുകൊണ്ടാണ് .........
പ്രണയം എന്നും അളക്കപെടുന്നത്
നഷ്ടങ്ങളുടെ കണക്കെടുപ്പ് കാലത്ത് .......
പ്രണയം എന്നും മറക്കപെടുന്നത്
നേട്ടങ്ങളുടെ വിളവെടുപ്പുകാലത്ത്.......

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!