മലയാള ഭാഷ.........!!! [05-10-2012]
മലയാള ഭാഷ
മല എന്ന പദത്തിനോട് "നാട്" എന്ന അര്‍ത്ഥം വരുന്ന "ആളം" ചേര്‍ത്തിട്ടാണ് "മലയാളം"മെന്ന പദം രൂപം കൊണ്ടതെന്ന് ചില പണ്ഡിതന്മാര് അഭിപ്രായപ്പെടുന്നുണ്ട്. കേരളത്തിന്റെ ഒരതിര്‍ത്തി മുഴുവന്‍ മലകളാകയാല്, ആയിരിക്കാം ഇങ്ങനെയൊരു നിഷ്പത്തി ഈ പദത്തിനുണ്ടായത്. മലയുടേയും ആഴിയുടേയും ഇടയ്ക്കു കിടക്കുന്ന സ്ഥലമായതുകൊണ്ടാണ് "മലയാളം" എന്നു പേരുണ്ടായതെന്ന് വേറെചിലര് പറയുന്നു.
മലയാളം സംസാരിക്കുന്നവരുടെ കണക്കെടുത്ത് നോക്കുകയാണെങ്കില്‍ അവര്‍ ഇന്ത്യയിലെ ജനസന്ഖ്യയുടെ നാലുശതമാനം മാത്രമേയുള്ളൂ. എങ്കിലും ലോകഭാഷകളില്‍ തനതായ ഒരു വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഈ ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. ചിലര്‍ അതു സംസ്കൃതത്തില്‍ നിന്നെന്നാണ് ജന്മംകൊണ്ടാതെന്നു അഭിപ്രപ്പെടുന്നു. കാല്ടുവെല് എന്ന പ്രസിദ്ധ വ്യാകരണ പണ്ഡിതന് തമിഴിന്റെ ഏറ്റവും പഴയ ഒരു ശാഖയായി മലയാളത്തെ കരുതുന്നു. ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഒരേ ഭാഷയുടെ രണ്ടു ഉപശാഖകള്‍ ആണ് മലയാളവും തമിഴുമെന്നാണ് ഗുണ്ടര്‍ട്ടിന്റെ അഭിപ്രായം. മറ്റേതു ദ്രാവിഡ ഭാഷയോടുള്ളതിനെക്കാള് ബന്ധം മലയാളത്തിനു തമിഴിനോടാണ് ഉള്ളതെന്ന് മറ്റൊരു പ്രശസ്ത പണ്ഡിതനായ എല്‍. വി .രാമസ്വാമി അയ്യര്‍ തെളിവുകള്‍ സഹിതം സമര്‍ത്ഥിക്കുന്നു. മലയാളം എന്നാണ് സ്വതന്ത്രമായ ഒരു ഭാഷയായിത്തീര്‍ന്നത് എന്നതിന് വ്യക്തമായ രേഖകളില്ലെങ്കിലും, ഏ.ഡി. 10 -ആം ശതകത്തോടെയാണ് എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത് .
മലയാളഭാഷയുടെ വളര്‍ച്ചയെ മൂന്നു ഖട്ടങ്ങളായി കേരളപാണിനി വിഭജിച്ചിട്ടുണ്ട്. കരിന്തമിഴു കാലം (ഏ.ഡി. 825 -1325 ) മലയാന്മാക്കാലം (ഏ.ഡി 1325 - 1625 ), ആധുനികകാലം (ഏ.ഡി.1625 മുതല്‍) എന്നിവയാണവ. ഇവയില്‍ ആദ്യത്തെ കാലഖട്ടത്തില്‍ തമിഴിന്റെ അധീനതയിലായിരുന്ന മലയാളത്തില്‍ സംസ്കൃത പദങ്ങള്‍ കുറവായിരുന്നു. ക്രമേണ തമിഴിന്റെ പ്രാമുഖ്യം കുറയുകയും സംസ്കൃതത്തിന്റെ സ്വാധീനം കൂടുകയും ചെയ്തു. ഇക്കാലത്തെ ഒരു പ്രധാന കൃതിയാണ് 'രാമചരിതം'. 'മലയാണ്മ' എന്നാ രണ്ടാം ഖട്ടത്തില്‍ സംസ്കൃതത്തിന്റെ ഉപയോഗം വര്‍ദ്ധിച്ചു തുടങ്ങി. പണ്ഡിതന്മാര് സംസ്കൃതത്തില്‍ ആക്രിഷ്ട്ടരായി. ഇക്കാലത്താണ് സംസ്കൃതവും മലയാളവും കലര്‍ന്ന മണിപ്രവാള കൃതികള്‍ ജന്മം കൊണ്ടത്.(കൂടുതല്‍ വിവരങ്ങള്‍ക്ക് ഭാഷാചരിത്രം നോക്കുക).
very informative..
ReplyDelete