മഴ നനഞ്ഞ നിമിഷങ്ങൾ ....[05-12-2012]
മഴ അതു പതിയുന്നത് വരണ്ടുണങ്ങിയ മണ്ണിലല്ല. ഓരോ തുള്ളികള്‍ക്കും പറയാനുണ്ടാകും ഓരോ നൊമ്പരത്തിന്റെ കഥകളും, ആഹ്ലാദത്തിന്റെ ഓര്‍മ്മകളും, സൌഹൃദത്തിന്റെ നനുത്ത ഓര്‍മ്മകളും. ഓര്‍മ്മയിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളെല്ലാം മഴയിലുണ്ടായിരുന്നു. മഴയുടെ പശ്ചാത്തല സംഗീതമുണ്ടായിരുന്നു. ശുഭപര്യവസ്യായായി അതു അവസാനിക്കുമ്പോള്‍ അവസാനത്തെ തുള്ളിയും താഴെ പതിക്കുന്നതും നോക്കി നിന്നപ്പോള്‍ എന്തോ ഞാന്‍ മനസ്സില്‍ പറഞ്ഞു....... അറിയില്ലാ.........എന്തോ......എന്തോ......എന്തോ..............
എല്ലാം മറക്കണം എന്ന് മനസ്സില്‍ കരുതുമ്പോഴും മറക്കാനാകാതെ മിന്നി നില്ക്കും. മഴവില്ലിന് വര്‍ണ്ണങ്ങളില്‍ തെളിഞ്ഞു നില്ക്കും. മഴത്തുള്ളിയുടെ സ്വരങ്ങളായി പ്രതിധ്വനിക്കും. കാര്‍മേഘങ്ങള്‍ മറച്ചുവെച്ചും മാനം തെളിയുമ്പോള്‍ തെളിഞ്ഞു വരും. ചിലപ്പോള്‍ നക്ഷത്രങ്ങള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടും, മറ്റു ചിലപ്പോള്‍ കരിമുകിലാല് അലങ്കോലപ്പെട്ടും. പക്ഷെ അവയെല്ലാം ബാഹ്യരൂപങ്ങള്‍ മാത്രം. യഥാര്‍ഥമായ ചിന്തകളേയും രൂപങ്ങളേയും അലങ്കരിക്കണോ? അലങ്കോലമാക്കണോ? ആകില്ലോരിക്കലും...............!!
മണ്ണിലേക്കു പതിക്കുന്ന, ചിലപ്പോള്‍ മുറ്റത്തെ മരത്തിന്റെ ചില്ലയില്‍ നിന്നും ഇലകളെ തലോടി താഴേക്കു വീഴുന്ന അതേ മഴത്തുള്ളികള്‍. അതെ അന്നു എന്റെ മുഖത്തു വന്നു പതിച്ച ആ മഴത്തുള്ളികള്‍ക്കു എന്തോ എന്നോട് പറയാനുണ്ടായിരുന്നു. ഞാന്‍ കേള്‍ക്കാന്‍ കാതോര്‍ക്കും മുന്‍പേ മണ്ണിലേക്ക് ഇറ്റുവീണു. മനസ്സിലും മുഖത്തും ഒരു നനുത്ത തണുപ്പുമായി............ ഞാന്‍ പറഞ്ഞില്ലേ എന്തോ ഞാന്‍ ഓര്‍ത്തുപോയിട്ടുണ്ട് അപ്പോള്‍ എല്ലാം.........എല്ലാം..........!!

very nostalgic..!!
ReplyDelete