വിഷുക്കണി [22-03-2012]

വിഷുക്കണി

കവിത പൂക്കാത്ത മനസ്സിലെപ്പോഴും
മിഴികളില്‍ പൂത്ത കവിതയുമായി
കരളിലായിരം കിനാക്കളുമായി
കിളുന്നു  ദുഃഖങ്ങള്‍ നിറയുമെന്നുടെ
തളര്‍ന്ന മാനസം പുണര്‍ന്നു നില്‍ക്കുക...

ഹൃദയത്തിന്‍ മടിത്തടത്തില്‍ വീണെന്നും
മയങ്ങുമെന്നുടെ കവിതക്കുഞ്ഞിനു,
കണിക്കൊന്ന പൂക്കള്‍ ഒരുക്കിവയ്ക്കുക
വിഷുക്കണി കണ്ടിട്ട് ഉണരാനെപ്പോഴും .

ആ കണി കണ്ടു ഉണരുന്നേരം എന്‍
ഉള്ളം നിറയും സ്നേഹത്താലായിരം
നിറവിളക്കുകള്‍ നിറഞ്ഞുപോലിയുന്നു
നിത്യവസന്തമായി സൂര്യനായി....!!!

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!