ചാരം....!!!

ചാരം....!!!

ഇന്ന് നാം ജീവിക്കുന്നത് ഒരുതരം ജഡാവസ്ഥയിലാണ്. എല്ലാം ഉണ്ട് എല്ലാം..പക്ഷെ; എന്താണ് ഉള്ളത്? ഹാ അതുമാത്രം അറിയില്ല, ആര്‍ക്കും. എന്തിനോ വേണ്ടി ഓടി നടക്കുന്നു. ലോകമെങ്ങും ..ഈ ഞാനും എല്ലാപേരും. പക്ഷെ നേടുന്നതോ ഒരു കൈചാരം.
അതാണെല്ലാം.....അതുമാത്രം.
ഒന്നിതാ പറയട്ടെ ഈ ചാരം ഇപ്പോള്‍ നാം ഉണ്ടാക്കുകയാണ് മനുഷ്യന്‍ സ്വയം.. അതു വളര്‍ന്നു..വളര്‍ന്നു.. നിറഞ്ഞു തുളുമ്പി ....എന്നിട്ടും കൊതി തീരുന്നില്ല എനിയ്ക്കും എന്‍റെ സഹചാരികള്‍ക്കും. വീണ്ടും ആര്‍ത്തിയോടെ ഉഴലുന്നു പുതിയൊരു ചാരത്തിനായി. വളര്‍ന്നു വികസിച്ചു എന്ന് സ്വയം അഹങ്കരിക്കുന്നു..വൃഥാ ....വീഴുന്നുതോ വലിയൊരു ചാരത്തിലേക്ക്.
ഇതാ കണ്ടില്ലേ എന്താണിവിടെ എഴുതി വയ്ക്കുന്നത്. അതുപോലും അറിയാതെ എഴുതുകയാണ് . അല്ല അങ്ങനെയല്ല എന്തോ ഒന്ന് ഉറച്ചുതന്നെയാണ് എഴുതുന്നത്‌...എഴുതി തുടങ്ങിയിരിക്കുന്നു. എന്തിനെന്നല്ലേ ഉള്ളുരുകി ഉള്ളുരുകി തീരാറായി . ആ അവസാനം എഴുതി തീര്‍ക്കുന്നു. അതിനായി ഒരു ശ്രമം.. എന്തിനാണ് എഴുതുന്നത്‌ അതും അറിയില്ല. എങ്കിലും എഴുതുന്നു.. ഒരുപാടു വര്‍ഷങ്ങളായി കൊണ്ടുനടക്കുന്ന അതിമോഹം. ദേ കണ്ടോ..??? ചാരത്തിനായുള്ള മോഹം...ഈ എഴുതുന്നത്‌ ഒരുതരം സ്വയം ആശ്വസിക്കലാണ് .. മനസ്സില്‍ എവിടെയോ..കുറെ നാളുകളായി കൊണ്ട് നടന്ന എന്തോ 'ചിലത്'.. അതാണോ? അതോ 'ചിതലോ'.. ആവോ!!!.....എഴുതട്ടെ....!!!
എഴുതുന്നത്‌ എന്തിനെ കുറിച്ചാണെന്ന വ്യക്തമായ ഒരു ധാരണയില്ല. അപ്പോള്‍ തോന്നുന്നത് കുറിക്കുന്നു. ഒരു പക്ഷെ വ്യത്യസ്തമായൊരു എഴുത്തായിരിക്കും ഇത് തീര്‍ച്ച. ലോകത്തൊ രുടത്തും കണ്ടുകാണില്ല ഇങ്ങനെയൊരു എഴുത്തും. ഹാ..എന്തിനാ ലോകത്തെ അറിയിക്കണം.. വേണ്ടാ ഒന്നും ആരും അറിയേണ്ടാ സ്വയം അറിഞ്ഞാല്‍ മതി അതിനുവേണ്ടി മാത്രം.

Comments

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!