എന്താണ് പ്രണയം?

എന്താണ് പ്രണയം?
 
                 എനിയ്ക്കും ഉണ്ട് പ്രണയം. ആരോട് ? എന്തിനോടു ? എങ്ങനെ ? ഏതു തരത്തിൽ ? എന്റെ പ്രണയം എനിയ്ക്ക് മാത്രം അറിയാം. ഞാൻ പ്രണയിക്കുന്ന ആളിനും അറിയില്ല. അല്ലാ......! ഏതാ ആള് ? ആവോ? അതും അറിയില്ല, അതിനു രൂപമില്ല, നിറമില്ല, മണമില്ല, ശബ്ദമില്ല, രുചിയുമില്ല, ഒന്നും ഇല്ല. പക്ഷേ  അറിയുന്നു. ഒന്നൊഴികെ രൂപത്തെ ഒഴിച്ച്, ഞാൻ സംസാരിക്കാറുണ്ട്‌, കരയാറുണ്ട്, ചിരിയ്ക്കാറുണ്ട്  നിലവിളിയ്ക്കാറുണ്ട്, കോപിയ്ക്കാറുണ്ട, പാടാറുണ്ട്, നൃത്തം ചെയ്യാറും ഉണ്ട് അതിനോട്. പക്ഷെ തൊട്ടുനോക്കാൻ ശ്രമിച്ചിട്ടില്ല. എങ്കിലും നിശ്വാസത്തിന്റെ സ്പർശം അനുഭവിച്ചു. അത് മാത്രം...! അങ്ങനെ അതിലൂടെ നേരത്തേ പറഞ്ഞ അനുഭവങ്ങളും.  ഇവയെല്ലാം നിശബ്ദമായി മാത്രം. മൌനമായി......... ഞാൻ പോലും അറിയാതെ........!!! വല്ലാത്ത അനുഭൂതിയാണ്. ഇതിനെ ഞാൻ പ്രണയമായി നിർവചിക്കുന്നു. അദ്രിശ്യമായ ഈ അനുഭവത്തെ പ്രണയം എന്നു ഞാൻ അറിയുന്നു. അങ്ങനെ ഞാൻ എന്നെ സ്വയം പ്രണയിച്ചു പോകുന്നു. എന്നിലൂടെ ഈ ലോകത്തെ മുഴുവനേയും.

(06-08-2013)
Anooja Anilkumar


Comments

  1. നല്ല ചിന്ത.

    ReplyDelete
  2. പ്രണയത്തിന്റെ മാസ്മരികത വാക്കുകളില്‍ ഒതുങ്ങുകയില്ല
    എങ്കിലും ആ പ്രണയവുമായി ഇവിടെ ഒരാള്‍ പ്രണയത്തില്‍ ആണ് .
    പ്രണയം പ്രകൃതി തന്നെയല്ലേ ............നൈസ് തോട്ട്
    ഹൃദയഹാരിയായ വരികള്‍
    ഭാവുകങ്ങള്‍

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!