കൊതിക്കുന്ന വാക്കുകൾ ......!! [17-12-2013]
കൊതിക്കുന്ന വാക്കുകൾ ......!!
എങ്ങനെ ഞാൻ പറയേണ്ടു....
പറയാൻ കൊതിക്കുന്ന വാക്കുകളിലും
ഒരു ഭ്രമാത്മകത...
പറഞ്ഞു കഴിഞ്ഞാൽ അതു
പെയ്തൊഴിഞ്ഞ വാനംപോലെയും.
എങ്കിലും ആശ്വസിക്കും മനസ്സിൻ
കോണുകളിൽ ഓർമ്മകൾ,
ഇരുണ്ടു കൂടും കാർമേഘങ്ങളായി
ഇനിയും പെയ്തൊഴിയാതെ...
എന്നിലെ വിരൽ തുംബുകൾക്ക്
തളർച്ച ബാധിച്ചിരിക്കുന്നു..
എഴുതാൻ കൊതിക്കുന്ന പേന
പോലും പറഞ്ഞിടുന്നു
എഴുതാൻ ബാക്കി വച്ച കടലാസുകളോടു
എന്ത് പറ്റി നിൻ വാക്ക് ശരങ്ങൾക്കെന്നു.......
എഴുതി എഴുതി നിൻ വിരലുകൾ കഴയ്ക്കട്ടെ
നിൻ കണ്ണുകൾ നിറയട്ടെ.
അനൂജ അനിൽകുമാർ
17-12-2013
അനുചേച്ചീ മനോഹരമായിരിക്കുന്നു ...
ReplyDelete@ sanukutty.... :)
ReplyDeleteഎഴുതേണം എല്ലാം ഒന്നും ബാക്കി വയ്ക്കാതെ
ReplyDelete