മൗനമീ യാത്രാമൊഴി........!!
മൗനമീ യാത്രാമൊഴി........
അങ്ങനെ അങ്ങനെ ആ ദിവസമിങ്ങടുക്കാറായി
ഹൃദയം പൊള്ളുന്ന ഒരു വേനലവധിക്കാലം
ഇഷ്ടങ്ങളുടെ നിറഭേദങ്ങൾ പൂത്ത മരുഭൂമിയും
ഇഷ്ടക്കാരോടൊത്ത് കാറ്റ് കൊണ്ട കാറ്റാടി മരവും
സായന്തനങ്ങളിൽ കൈ പിടിച്ചു നടന്ന വഴികളും
വ്യത്യസ്ത രാജ്യക്കാരോടോത്ത് വ്യത്യാസമില്ലാതെ
മാനവ ഹൃദയം ഒന്നിച്ചിരുന്ന പൂന്തോട്ടങ്ങളും
ഇങ്ങനെത്തന്നെയുണ്ടാവും ഈ അബുദാബിയിൽ
എന്നാൽ ഞാനുണ്ടാവില്ല എന്നിലെ സ്വപ്നങ്ങളും...
യാത്രയുടെ തയ്യാറെടുപ്പുകൾ മാറാപ്പ് കെട്ടുന്നുണ്ട്
മുറിവേറ്റ മനസ്സിൻറെ നീറ്റൽ കണ്ണ് നിറക്കുന്നുണ്ട്
കേട്ടതൊന്നും കാതുകൾക്ക് വിശ്വസിക്കാനാവുന്നില്ല
വളർന്നു പോയില്ലേ...എന്നാൽ വളർന്നിട്ടില്ലിപ്പഴും
മനസ്സിലിന്നും പിഞ്ചുപൈതലിൻറെ ദുർവാശികൾ
ശിക്ഷ കിട്ടിയിട്ടും പള്ളിക്കൂടം വിട്ടു പോവണ്ടെന്ന്.
പുലരാനിനി നാഴിക മാത്രം, കോഴി കൂവാനൊരുങ്ങി
ഇനി പോവുക തന്നെ പോവാതിരിക്കാൻ തരമില്ല
നഷ്ടങ്ങളുടെയും ഇഷ്ടങ്ങളുടെയും ബാക്കി പത്രം
സൂക്ഷിച്ചു വെക്കട്ടെ മാറാല കെട്ടാത്ത മനസ്സെപ്പോഴും
ഇനി ഞാൻ യാത്ര പറയുന്നില്ല പറയാനാവുന്നുമില്ല
കാണും നമ്മളിനിയും കാണാതിരിക്കാനാവില്ലല്ലോ
കാണുന്നത് വരെ പരസ്പരം കാണാം നമുക്കിനി
നമ്മുടേത് മാത്രമായ യാത്രയില്ലാത്ത ഓർമ്മകളിൽ.
18-04-2014

ആഗ്രഹങ്ങളാണ് ജീവിക്കാന്‍ മോഹം നല്‍കുന്നത് ,നല്ല കവിതാ ശ്രമം
ReplyDelete