കുറിയ്ക്കാത്ത വരികൾ.....!! [07-12-2013]

കുറിയ്ക്കാത്ത വരികൾ.......!!
 
കുറിയ്ക്കാൻ തൂലിക
എടുക്കുമ്പോഴും
കുറിയ്ക്കാത്ത വരികൾക്കായി
വിരൽതുമ്പു വിറയ്ക്കുമ്പോഴും
വിതുമ്പുന്ന മനസ്സോടെ
ദൂരെ നോക്കിയിരുന്നു
മിഴിനീരു തുളുമ്പുന്നു.....!!
കേട്ടിടാം ഞാൻ നിൻ വിറയാർന്ന
അധരങ്ങൾ തൻ മന്ത്രണം
ആവോളം ചൊല്ലും മൊഴികളൊക്കെയും ...
കേൾക്കുവാൻ കൊതിച്ചിടുന്നെൻ മനം....

അനൂജ അനിൽകുമാർ
07-12-2013

Comments

  1. പറഞ്ഞു തീരാത്ത നാടകമെന്ന ജീവിതത്തിന്റെ ചൂട് ഈ വരികളില്‍ തെളിയുന്നു
    ഹൃദ്യം ,അനുപമം
    അനുമോദനങ്ങള്‍

    ReplyDelete
  2. ഹൃദയാനുരാഗത്തിന്റെ ഉച്ച നേരങ്ങള്‍ ...നന്നായി...

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!