നിശബ്ദ മൊഴികൾ.....!! [22-12-2013]

നിശബ്ദ മൊഴികൾ.....!!

പറയാൻ തുടങ്ങിയ മൊഴികാളൊക്കേയും
പടിപ്പുര വാതിൽ തങ്ങി നിൽക്കുന്നു.
പറയാനുള്ളതെല്ലാം ആത്മാവിൻ
പരിഭവങ്ങളായി പൊഴിയുന്നു
എങ്കിലും പറയുമ്പോളതു
കിനാവിൻ രോദനങ്ങൾ
ആവാഹിക്കും കടലാസിനു
അക്ഷര കൂട്ടങ്ങളാം ഭാരം മാത്രം....
എങ്കിലും കാലങ്ങൾ കഴിഞ്ഞിടുമ്പോൾ
ആരെങ്കിലും വായിച്ചു പറഞ്ഞിടട്ടെ
എൻ മനസ്സിൻ നിശബ്ദ മൊഴികൾ.
അനൂജ അനിൽകുമാർ
22-12-2013

Comments

  1. വരികൾ നന്നയിടുണ്ട്‌
    അനൂജ ബ്ലോഗ്‌ ഒന്ന് ഭംഗിയാക്കു ടൈറ്റിൽ ഒകെ കൊടുത്ത്‌
    പിന്നെ ഓരോ കവിതയുടെയും അടിയിൽ പേര് വയ്കുന്നത് അഭംഗി ആണ്

    ReplyDelete
  2. വളരെ നന്നായിട്ടുണ്ട് ഈ ചിന്തകള്‍
    ഒരുപാട് ഇഷ്ടമായി ,ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. നല്ല വരികള്‍ ഇഷ്ടായി

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!