'നിന്റെ മൌനം പറഞ്ഞത്'..!



ആരോടും മിണ്ടുന്ന നീ
എന്നോട് മാത്രം മൌനം
ഈ ഭൂവിൽ മൌനത്തോളം
വലിയ സത്യവും സ്നേഹവും ഇല്ല....!!
എത്ര ഞാൻ കൊതിയ്ക്കുന്നു
ആ വലിയ മൌനം ഒന്നു
വാചാലമാകാൻ
മൊഴിഞ്ഞു നീ നിന്റെ മൌനത്തിലൂടെ
നിന്റെ ആർദ്ര ഹൃദയത്തിൻ നേരും നിറയും.
ഒപ്പം നിന്റെ വേദനകളെ പുഞ്ചിരിയിലൂടെ
 ആശ്വസിപ്പിച്ചും.
തീഷ്ണമായ നോട്ടത്തിലൂടെ സ്നേഹിച്ചും.
ഞാൻ കലപില കാട്ടുമ്പോൾ
താക്കീതിൻ മൌനത്തിൻ ചുംബനവും.
ശംഖിൻ നാദം പോലെ നിന്റെ നിശ്വാസങ്ങൾ.
അപ്പോഴും മൌനത്തിന്റെ ഇതളുകൾ
കൊഴിയാതെ കൂടുന്നു.
ഒന്ന് മാത്രം നീ പറഞ്ഞു
നിന്റെ ദീര്‍ഘ നിശ്വാസം
പിന്നെ
മൌനമായ യാത്രയും ഈ ഭൂവിൽ നിന്നും..!

15-06-2014

Comments

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!