ഇലകൊഴിഞ്ഞ ചില്ലകൾ
ഇലകൊഴിഞ്ഞ ചില്ലകളിൽ
ഇരുൾ പടർന്നു നില്ക്കുന്നു,
നിലാവിന്റെ കാരുണ്യം
നഗ്നമാകപ്പെട്ട മരത്തിന് വരമാകാം!
മണ്ണിൻഗന്ധവും കാറ്റിൻ തലോടലും
ഇങ്ങിനെ ഒരു പക്ഷേ നിർത്തുന്നതാവാം
ഇനിയുമൊരു ജന്മം ഉണ്ടാവില്ല;
നിലം പതിയ്ക്കുംവരെ
ശിഖരങ്ങളുയർത്തി നില്ക്കാം
അനൂജ അനിൽകുമാർ
Anooja Anil Kumar
31-12-2015
പ്രണയഭാരം നിറഞ്ഞ വരികൾ
ReplyDeleteനല്ലെഴുത്ത് ആശംസകൾ
ReplyDeleteപ്രതീക്ഷകളുടെ മുകുളങ്ങളുണരട്ടെ
ReplyDeleteആശംസകൾ.
ശിഖിരങ്ങൾ ഉയർത്തി തന്നെ നിൽക്കണം.
ReplyDelete