ശാപം....!!! [07-12-2012]
ശാപം....!!!
കൊടും ശാപത്തിന്റെ കറുത്ത തീയിനാല്‍
ചുടുന്നതാരെന്റെ സുഗന്ധമൂറുമീ-
നനഞ്ഞ മണ്ണിനെ,-നരന്റെ ചോരയാല്‍
നനഞ്ഞ മണ്ണിനെ,- കുതിര്‍ന്ന മണ്ണിനെ.....?
തലയ്ക്കു മേലെയായൊഴുകും വാനത്തിന്‍-
മനസ്സിന്‍ താളങ്ങള്‍ ചിറകുകള്‍ കുടഞ്ഞു-
ണരും കാലത്തിന്‍-
തിരകളില്‍ തത്തികളിക്കും മാനവ-
നിനിയുമെന്തിനീ മരണ ഭീരുത.....?
കരിഞ്ഞ മണ്ണിന്റെ മരിച്ച സ്വപ്‌നങ്ങള്‍
കുമിഞ്ഞു കൂടുമീ കറുത്ത കാലത്തിന്‍-
സിരകളില്‍ ഞാനൊന്നുയിര്കൊള്ള്മെങ്കില്‍,
ഉടഞ്ഞു വീഴുമീ നിമിഷത്തിന്‍ കൊച്ചു-
തരികളില്‍ തരിച്ചുണരും ശക്തിയായ് -
ജ്വലിച്ചുനിന്നെങ്കില്‍, ജ്വലിച്ചുനിന്നെങ്കി-
ലതില്‍ നിന്നായിരം വെളിച്ചത്തിന്‍ വിത്തു -
തെറിച്ചു വീണെങ്കില്‍; തുടിച്ചുനിന്നെങ്കില്‍.
കൊടും ശാപത്തിന്റെ കറുത്ത തീയിനാല്‍
ചുടുന്നതാരെന്റെ സുഗന്ധമൂറുമീ-
നനഞ്ഞ മണ്ണിനെ,-നരന്റെ ചോരയാല്‍
നനഞ്ഞ മണ്ണിനെ,- കുതിര്‍ന്ന മണ്ണിനെ.....?
തലയ്ക്കു മേലെയായൊഴുകും വാനത്തിന്‍-
മനസ്സിന്‍ താളങ്ങള്‍ ചിറകുകള്‍ കുടഞ്ഞു-
ണരും കാലത്തിന്‍-
തിരകളില്‍ തത്തികളിക്കും മാനവ-
നിനിയുമെന്തിനീ മരണ ഭീരുത.....?
കരിഞ്ഞ മണ്ണിന്റെ മരിച്ച സ്വപ്‌നങ്ങള്‍
കുമിഞ്ഞു കൂടുമീ കറുത്ത കാലത്തിന്‍-
സിരകളില്‍ ഞാനൊന്നുയിര്കൊള്ള്മെങ്കില്‍,
ഉടഞ്ഞു വീഴുമീ നിമിഷത്തിന്‍ കൊച്ചു-
തരികളില്‍ തരിച്ചുണരും ശക്തിയായ് -
ജ്വലിച്ചുനിന്നെങ്കില്‍, ജ്വലിച്ചുനിന്നെങ്കി-
ലതില്‍ നിന്നായിരം വെളിച്ചത്തിന്‍ വിത്തു -
തെറിച്ചു വീണെങ്കില്‍; തുടിച്ചുനിന്നെങ്കില്‍.
വളരെ ലളിതമായ് ഒരുപാട് കാര്യങ്ങള്‍ പഞ്ഞിരിക്കുന്നു , ഇഷ്ടമായ്
ReplyDelete