നുറുങ്ങുകൾ.....!!!

1. അതിരുകളില്ലാതെ അനന്തമായ വിശാലമായ എന്നാൽ ഒരു
    കരുതൽ  പോലെ കാത്തു കൊള്ളുന്ന ആകാശം പോലെയാണ്
     അച്ഛൻ.
     അഗാധമായ ആഴകടൽ എത്ര ആഴത്തിൽ പോയി തപ്പി
      എടുക്കേണ്ടുന്ന സ്നേഹം അമ്മ. അനിർവചനീയം ഇവ രണ്ടും.
 
2. എഴുതുവാൻ തുടങ്ങിയതിനു ശേഷവും അറിയുന്നു എന്നിലെന്തോ
    അറിയുവാൻ എന്നിട്ടും എവിടെയോ ഒരു ശൂന്യത അറിയില്ല
    എന്താണെന്ന് ഒന്നറിയാം എവിടെയോ ഒന്നുണ്ട് സ്നേഹം....!!!
 
3. നിശബ്ദം എവിടെയും നിശബ്ദം 
    ശബ്ദം മുഴുങ്ങി കേൾക്കുന്നുള്ളിൽ 
    അപാരമായി 
    നിശബ്ദ ശബ്ദമായി.
 
4. കാണുന്ന കണ്ണുകൾക്ക് കാണാത്ത 
    കാഴ്ചകൾക്കു കാണുവാൻ കണ്ണുകൾ പോര 
    വേണം മനം നിറയെ കണ്ണുകൾ 
    കാണുവാൻ കുറെ സ്വപ്‌നങ്ങൾ.
 
5. നനുത്ത ചിരിയിൽ നിറഞ്ഞ സംഗീതം മഴയുടെ സംഗീതം...!!!
 
6. കാർമേഘങ്ങളുടെ കറുത്ത കരങ്ങളിൽ നിന്നും മിഴിനീരുപോലെ
    മഴ....
    നോവിന്റെ മഴ,സ്നേഹത്തിന്റെ മഴ, സഹനത്തിന്റെ മഴ,
     മധുരമായ മഴ......മഴ......മഴ.......!!!
 
7. വരണ്ടുണങ്ങുന്ന ജന്മങ്ങള്‍ക്കും ജീര്‍ണിച്ചു തുടങ്ങുന്ന
     മനസ്സുകള്‍ക്കും ഇന്ന് എവിടെയാണ് മഴ...??
     ഉണ്ട് മഴയുണ്ട് അവന്റെ നെഞ്ചിടുപ്പിന്റെ വേഗത്തില്‍ രുദ്രതാളം
     മുഴക്കി അങ്ങനെ ഉരുണ്ടുകൂടി പെയ്യാതെ പെയ്യുകയാണ്
     കനത്ത മഴ; നോവിന്റെ മഴ, വിശപ്പിന്റെ മഴ, പ്രളയാമാകുന്ന
     ഒരു മഴ....പ്രണയമാകുന്ന മഴ...!!!
 
8. തിരകളിൽ തിരകളെ തിരഞ്ഞു തിരഞ്ഞു തിരികെ ഞാൻ നടന്നു...!!!
 
9. നീല സാഗര ഹൃത്തിൽ വീചികളുടയുമ്പോൾ....!!!
 
10. ക്ഷമ = ശാന്തിയും സമാധാനവും...!!!
 
11. മനസ്സ് ശത്രുവിനെപോലെ പ്രതികരിക്കും സ്വയം
      നിയന്ത്രിച്ചില്ലെങ്കിൽ....!!!
 
12. പറയുവാനേറെയുണ്ടെങ്കിലും പറയുന്നില്ലേറെ എന്നാൽ
       പറയുന്നിതാ അതിലേറെ.....
 
13. മാറുന്ന ലോകത്ത് മറവി വലിയൊരു അനുഗ്രഹമാണ്.
 
14. പിറവിയിൽ കരഞ്ഞും പിന്നെ കരയിപ്പിച്ചും.
 
15. എളിമയുടെ തെളിച്ചം.
 
16. ഉറുമ്പിന്റെ അടുക്കൽ ചെല്ലുക; അതിന്റെ വഴികളെ നോക്കി
      ബുദ്ധി പഠിക്കുക.
 
17. പുലർകാലേ പൊഴിയുന്ന മഞ്ഞുകണങ്ങൾ പനിനീർപൂവിന്റെ
       മേലിൽ വീണ് തിളങ്ങും. എന്നാൽ അതിനെ പിച്ചിച്ചീന്തുന്നത്‌
       കാണുമ്പോൾ  എന്തിനായി സൃഷ്ടിച്ചു പനിനീർപൂവിനെ
        ഭൂവിൽ എന്ന് വേദനയോടെ പ്രാർത്ഥിക്കും. 
 
18.  ഓർക്കുവനേറെയുണ്ടെങ്കിലും ഒർക്കുന്നതെന്തിനെന്നു എൻ മനം        എന്നോടു മന്ത്രിക്കുന്നു. മറക്കുക എന്നും നിൻ ഓർമ്മകളെ;
        ഓർമ്മകളെ ഒർക്കാതിരിക്കുവാൻ ഓർക്കുക....!!!
 
19. ജീവിതം പെയ്തു പെയ്തു എങ്ങോ മറയുന്നു 
      പിന്നെയും തോരാതെ നിന്ന് പെയ്യുന്നു....!!!
 
20. പുലരിയിൽ പൊഴിഞ്ഞ മഞ്ഞു കണങ്ങൾ 
      നെറുകയിൽ വീണു നനഞ്ഞു 
      അത്  നുകർന്ന് തണുപ്പ് മനസ്സിൽ 
      നിശ്വാസം ഉതിര്ന്നു ശ്വാസമായി......!!!
 
21. നിറങ്ങളിൽ വെളുപ്പും, മണങ്ങളിൽ കറുപ്പും രുചികളിൽ
       ചവർപ്പും. ഇതാണിതാണ് സ്നേഹം....!!! 
 
22. കണ്ണു നീര് വറ്റിയ കണ്ണുകളുമായി കരയുന്നു, കരളലിയിക്കുന്ന
       നിറം പിടിപ്പിച്ച ചിത്രങ്ങൾ കണ്ടു അരുംകൊല ചെയ്യപ്പെട്ട
       പിഞ്ച് പൈതങ്ങൾ തൻ  മുഖം കണ്ട്.....!!!
 
23. പറയുന്നതിനേക്കാൾ പറയാതിരിക്കുകയും 
      കേൾക്കുന്നതിനേക്കാൾ കേൾക്കാതിരിക്കുകയും.
 
24. യഥാർത്ഥ ശത്രു ബാഹ്യലോകത്തല്ല. നമ്മുടെ ഉള്ളിൽ
      തന്നെയാണ്. ആ ശത്രു ഇല്ലാതായാൽ പിന്നെ നമുക്കു
      ശത്രുക്കളേ ഉണ്ടാവില്ല.
 
25. ഒരു രക്ത താരകം കത്തുന്നു കണ്ണിൽ 
      ഒരു മുഗ്ദ്ധ ഗീതകം തത്തുന്നു ചുണ്ടിൽ 
      ഒരു സ്വപ്നം പീലികൾ നീർത്തുന്നു ഹൃത്തിൽ 
      ഒരു ദിവ്യരാഗം വിടർന്നു നിൽക്കുമ്പോൾ.
 
26. ഒരു യുഗസന്ധ്യപോലലിയുന്നു ഞാൻ, നിൻ-
      നറു നിലാപ്പുഞ്ചിരിയലകൾ തോറും (കുളിരലതോറും)
      ഒരു മധുരഗീതത്തിൽ തൂവൽപോതിഞ്ഞെൻ 
      മൃദുല രാഗത്തിന്റെ മുത്തുപോലെ 
      നിന്നെ ഞാനുള്ളിന്റെയുള്ളിലെങ്ങ-
      നാരോരുമറിയാതൊളിച്ചു വയ്ക്കും.
 
27. അങ്ങകലെ.....എങ്ങോ നിന്നൊരു സംഗീതം എന്നിലേക്കു 
      ആ മാധുര്യം എൻറെ ആത്മാവിൽ നിറഞ്ഞു ഒഴുകുന്നു.
      പെയ്തൊഴിയാതെ പെയ്യുന്ന തുള്ളിയിൽ ഞാൻ 
      അലിഞ്ഞു അലിഞ്ഞു......
      ഹൃദയം അതിലോല തരളിതമായി.
 
28. ജീവിതം എന്ന പ്രാർത്ഥനയ്ക്ക്  ഈശ്വരൻ 
      എനിക്ക് കൊളുത്തിയ നിലവിളക്കാണ്‌ നീ 
 
29. കണ്ണുനീരൂറ്റി ഉപ്പിട്ടു കഞ്ഞിമോന്തുവാൻ 
      വെമ്പുന്ന മർത്യനീ ലോകത്തുഴറി നടക്കുന്നു.
 
30. എവിടെയോ ഒരു വെളിച്ചത്തിന്റെ സുഖം.....
      ഇരുൾ മുറിയുടെ മുള്ള്  വേലിതുമ്പിൽ പിടയുന്നു.
 
31. നീ സ്നേഹത്തിൻറെ  ചുരുക്കെഴുത്തുകൾ ആകുന്നു.
      നീ തന്നെ വ്യഥയും നീ തന്നെ വ്യാഖ്യാനവും. 
 
32. എവിടെയൊക്കെയോ കുരുങ്ങി പോകുന്ന വാക്കുകളിൽ                        നിൻറെ ശ്വാസത്തിന്റെ പരിമളം ഉന്മാദം പടർത്തുന്നു .
 
33. ജീവിതം ഒരു പ്രതീക്ഷയാണ് ഒന്നിൽ നിന്ന് ഒന്നിലേക്ക് പകർന്നു       കത്തുന്ന നിലവിളക്കു പോലെ ....
     ചിലത്  കത്തും, ചിലത് കൂടുതൽ കത്തും, ചിലത് കെട്ടു പോകും.      എന്നാലും കത്തിക്കണം പ്രതീക്ഷയുടെ, സ്നേഹത്തിൻറെ,
      നന്മയുടെ സൂര്യൻ എന്നും ഉള്ളിൽ ഉദിയ്ക്കട്ടെ..... !!!
 
34.  നീ എന്ന പുഴയിൽ
       ഞാനൊരു അരുവിയായി.
 
35. മഞ്ഞു കട്ട അത് അലിഞ്ഞുപോയത് കടുത്ത ചൂടിൽ അല്ല;
      നല്ല മൂടൽ മഞ്ഞിൽ കൊടും തണുപ്പുള്ള നേരത്ത് വിയർത്തു
      മഞ്ഞു തുള്ളിയായി മാറി .....
     എന്തൊരു വിരോധാഭാസം .....
      ആ വിയർപ്പ്  മഞ്ഞുകണങ്ങൾ തുടച്ചെടുത്തതോ.......?
 
36. നീ എന്ന സ്വപ്നത്തിലേക്ക് ഞാൻ എന്ന സങ്കൽപം ഒരു 
      മുട്ടിവിളിയുടെ പരിധിക്കുമുന്നിൽ പകച്ചു നില്ക്കുന്നു.
 
37. എങ്കിലും നമ്മളിൽ ഒരിടം അടയാളപ്പെടുത്തിയ നമുക്ക് ഈ                   പ്രപഞ്ചത്തിനുമേൽ ഒരു കൈയ്യൊപ്പിടാം......
 
38.  നിൻറെ ആവശ്യങ്ങൾ, നിൻറെഇഷ്ടങ്ങൾ,മോഹങ്ങൾ, 
       ആകുലതകൾ, കണ്ണീരുകൾ .......
       ഒരു പൂത്തിരിപോലെ കത്തിക്കുക ........എന്റെ മുന്നില്.
       ഞാൻ എൻറെ ശ്വാസം കൊടുത്തു അതൊക്കെ വാങ്ങിക്കാം.
      എന്റെ പൊന്നെ നിനക്ക് മാത്രമായി.......!!
      സംഭവിച്ചതെല്ലാം ഈശ്വരൻ എഴുതിയതാണ്. ഈശ്വരൻ
       എഴുതാത്തതൊന്നും വേണ്ട......!!
       എഴുതിയ നിൻ മുഖം .
 
39. ഹൃദയത്തിൻറെ മുനകൊണ്ട് സ്നേഹാക്ഷരങ്ങൾ കുത്തി
       കുറിച്ചു പ്രിയപ്പെട്ടവർക്ക് ഒരു കത്തയച്ചാൽ വിരഹ
       ദുഃഖത്തിന്റെ കൊടും ചൂടിലേക്ക് നീരുറവയായി അത് ചെന്ന് 
       ചേരുമെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം. ഹൃദയത്തെ
       ഹൃദയം കൊണ്ടറിയുകയും, മനസ്സിന്റെ എല്ലാ വാതിലുകളും 
       തുറന്നു സന്തോഷങ്ങളും, ദുഃഖങ്ങളും, മോഹങ്ങളും, 
       സ്വപ്നങ്ങളും കൈമാറുകയും ചെയ്യുമ്പോഴുണ്ടാകുന്ന 
       അനുഭൂതി മറ്റൊന്നു കൊണ്ടും ലഭിക്കില്ലാ.........!!!
 
40. മഴയുടെ രുദ്രതാളം മുറുക്കി പെമാരിക്കൊപ്പം പെയ്തു
      തുടങ്ങാം.
 
41. കാണുന്നതും കേൾക്കുന്നതും സത്യമോ?
       സത്യത്തിനു പിന്നിൽ ഒരു അസത്യവും
       അതിന്റെ പിന്നിൽ പരമാമായ ഒരു വലിയ സത്യവും....!!!
 
 42. പരന്ന വായന തെളിഞ്ഞ മനസ്സ് .......!!!
 

Comments

  1. my pics..

    "ഓർക്കുവനേറെയുണ്ടെങ്കിലും ഒർക്കുന്നതെന്തിനെന്നു എൻ മനം എന്നോടു മന്ത്രിക്കുന്നു. മറക്കുക എന്നും നിൻ ഓർമ്മകളെ;
    ഓർമ്മകളെ ഒർക്കാതിരിക്കുവാൻ ഓർക്കുക....!!!"

    "തിരകളിൽ തിരകളെ തിരഞ്ഞു തിരഞ്ഞു തിരികെ ഞാൻ നടന്നു...!!!"

    so simple, but beautiful...!!!

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!