മൌനം......!!![12-08-2009]

മൌനം
സുന്ദര വദനത്തില്‍ ഒളിക്കുന്നു....ഒളിപ്പിക്കുന്നു വ്യഥ..
അറിയുന്നില്ലാ ആരും .....അവളും !!!
എവിടെയോ ആടി തുടങ്ങി ..
ഇടയ്ക്കു നിറ്ത്തി...പിന്നെ മറ്റൊരു നടനം തുടങ്ങി.

എന്നിട്ടും അറിയുന്നീല്ല .....ആരും അവളും..
അറിഞ്ഞിരുന്നു ഒരാള്‍ മാത്രം.. തന്‍ താതന്‍
ഒന്നും ചോദിച്ചീല അവളോട്‌ .. അറിഞ്ഞു ...
പറയാതെ പറഞ്ഞു തന്‍ പുത്രി അവളുടെ വ്യഥ .
മന്ദഹസിച്ചു ആരും കാണാതെ ഉള്ളില്‍ വ്യഥയുമായി താതന്‍ ..
അതുകണ്ട് അവള്‍ മൌനമായി .. പറന്നു
ആരും കാണാത്ത ഒരു മനോഹര തീരത്ത് ഒറ്റയ്ക്കു..

ആടുന്നു തന്‍ നടനം ഭംഗിയായി ..അവള്‍
എന്നിട്ടും ആരും കാണുന്നില്ല അവളുട മനോഹര നടനം.
കാണുന്നു അവളുടെ പിഴച്ച ചുവടുകള്‍ മാത്രം..
അതെ അതുമാത്രം....
ഒന്ന് പൊട്ടിക്കരയാന്‍ കൂടി കഴിയാതെ ചിരിക്കുന്നു ..
അട്ടഹസിച്ചു ..
മൌനമായീ ........പുറത്തു!!

അറിന്ജൂ ...ഒരാള്‍ മാത്രം .....തന്‍..താതന്‍..
താതന്റെ പുത്രിതന്‍ മൌനം ഇപ്പോഴും...

Comments

  1. ഈ ലോകത്തില്‍ പലരും ജീവിത നാടകത്തില്‍ ചിരിച്ചു ജീവിക്കുന്നു , തങ്ങളുടെ കൂടെ ആടുന്നതില്‍ പലര്‍ക്കും അറിയാന്‍ കഴിയാത്ത ദുഃഖങ്ങള്‍ ഉള്ളില്‍ ഒതുക്കി , മനോഹര രചന, സൂര്യനായ് തഴുകി ഉറക്കമുനര്‍ത്തുമൊരു അച്ഛനെയാനെനിക്കിഷ്ടം എന്ന ഗാനം ഓര്‍മ്മപ്പെടുത്തുന്നു

    ReplyDelete

Post a Comment

Popular posts from this blog

നശിച്ച ഓർമ്മ....!

അമ്മ.........!!!![07-03-2013]

ഉപാസന.....!!